Advertisment

മദീനാ രാജ്യാന്തര പുസ്തകോത്സവം ചൊവാഴ്ച മുതല്‍ ഡിസംബര്‍ അഞ്ച് വരെ; മുന്നൂറിലേറെ പ്രസാധകര്‍ അണിനിരക്കും

 വിവിധ ലോക ഭാഷകളിലുള്ള പുസ്തകങ്ങളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള  മുന്നൂറിലധികം പ്രസാധകരാണ്  പുസ്തകോത്സവം സമ്പന്നമാക്കാന്‍ എത്തുക.  

New Update
tetet

മദീന: ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന മദീനാ രാജ്യാന്തര പുസ്തകോത്സവത്തിന് ചൊവാഴ്ച അരങ്ങുണരും.  വിവിധ ലോക ഭാഷകളിലുള്ള പുസ്തകങ്ങളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള  മുന്നൂറിലധികം പ്രസാധകരാണ്  പുസ്തകോത്സവം സമ്പന്നമാക്കാന്‍ എത്തുക.  

Advertisment

സൗദിയിലെ എഴുത്തുകാരുടെ രചനാ വൈഭവവും രചനകളിലെ  മൂല്യ മേന്മയും സാഹിത്യ ലോകത്തിന് വെളിപ്പെത്തുന്നതും സൗദി  സമൂഹത്തിന് വായനയോടുള്ള അഭിനിവേശം അനാവരണം ചെയ്യുന്നതുമായിരിക്കും മദീനാ രാജ്യാന്തര പുസ്തകോത്സവമെന്ന്  സംഘാടകരായ സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന കമ്മീഷന്‍ കണക്ക് കൂട്ടുന്നു.   

പുസ്തകോത്സവത്തിന്റെ ഭാഗമായി  വിവിധങ്ങളായ സാഹിത്യ, സാംസ്‌കാരിക, കലാ പരിപാടികളും സമാന്തരമായി  അരങ്ങേറുമെന്ന്  കമ്മീഷന്‍ മേധാവി മുഹമ്മദ് ഹസന്‍ അല്‍വാന്‍  വിവരിച്ചു. സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ ഉത്ഥാനവും സമൂഹത്തിന്റെ അക്ഷരസ്‌നേഹം ദീപ്തമാക്കുന്നതുമായ ചര്‍ച്ചകളും പരിപാടികളും പുസ്തകോത്സവം ദിവസങ്ങളില്‍ അരങ്ങേറുമെന്നും  കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ഇതള്‍ വിരിയുന്ന കലാപ്രകടനങ്ങള്‍  പുസ്തകോത്സവത്തെ ആകര്‍ഷകമാക്കുമെന്നും അല്‍വാന്‍  വിവരിച്ചു.

ഇത് മൂന്നാം തവണയാണ് അന്ത്യപ്രവാചകന്റെ വിശുദ്ധ നഗരമായ മദീനയില്‍ രാജ്യാന്തര പുസ്തകോത്സവം അരങ്ങേറുന്നത്. കഴിഞ്ഞ ണ്ടു പുസ്തകോത്സവങ്ങളും ആവേശം പകരുന്നതായിരുന്നെന്ന് അല്‍വാന്‍  അനുസ്മരിച്ചു. മദീനയുടെ സാംസ്‌കാരിക പ്രാധാന്യവും സാഹിത്യ രംഗത്തുള്ള പാരമ്പര്യവും മുഴച്ചുനിന്ന സാംസ്‌കാരിക സംഭങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ പുസ്തകോത്സവങ്ങളെന്നും അദ്ദേഹം തുടര്‍ന്നു. മറ്റു രംഗങ്ങളില്‍ എന്ന പോലെ പ്രസിദ്ധീകരണ രംഗത്തും സൗദി അറേബ്യാ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്.

Advertisment