കുവൈത്ത്: കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി. മുൻ നേഷണൽ കമ്മറ്റി സെക്രട്ടറിയും കോഴിക്കോട് ജില്ല പ്രസിഡണ്ടുമായ ഫാസിൽ കൊല്ലം ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല പ്രസിഡണ്ട് അബ്ദുൽ ഹമീദ് സബ്ഹാൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി ഭാരവാഹികൾ സംസ്ഥാന നേതാക്കളെ ഹാരാർപ്പണം നടത്തി ആദരിച്ചു.
ജില്ലാ ഭാരവാഹികളായ മുഹമ്മദ് അഷ്റഫ്, മുജീബ്.ടി, മുസ്തഫ ചട്ടിപ്പറമ്പ്, അബ്ദുൽ ഷുക്കൂർ എടയാറ്റൂർ, റസീൻ പടിക്കൽ, ഷാഫി ആലിക്കൽ എന്നിവരും വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് സിദ്ദീഖ് ആലിക്കപ്പറമ്പിൽ (വണ്ടൂർ), സത്താർ (മലപ്പുറം), ജംഷാദ് (വേങ്ങര), ഹുസ്സൻകുട്ടി (പെരിന്തൽമണ്ണ), മുസ്തഫ മായിനങ്ങാടി(താനൂർ), മുസ്തഫ പരപ്പനങ്ങാടി (തിരുരങ്ങാടി), നൗഷാദ് വെട്ടിച്ചിറ (തിരൂർ), സമീർ വളാഞ്ചേരി (കോട്ടക്കൽ), ഹസ്സൻ (കൊണ്ടോട്ടി), ബഷീർ (നിലംബൂർ), റസാഖ് മുന്നിയൂർ (വള്ളിക്കുന്ന്), മൊയ്തു (മങ്കട), അബ്ദുല്ല (മഞ്ചേരി), റിയാസ് ബാബു (ഏറനാട്) എന്നിവർ ആശംസകൾ നേർന്നു.
സംസ്ഥാന കമ്മിറ്റി നേതാക്കളായ പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്, ജനറൽ സെക്രട്ടറി എം.കെ അബ്ദുൽ റസാഖ്, ട്രെഷറർ എം.ആർ. അബ്ദുൽ നാസർ വൈസ് പ്രസിഡണ്ടുമാരായ എൻ.കെ ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, ഹാരിസ് വള്ളിയോത്ത്, സെക്രെട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ടി.ടി ശംസുദ്ധീൻ, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ മറുപടി പ്രസംഗം നടത്തി.
ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ് സ്വാഗതവും ട്രെഷറർ അയ്യൂബ് പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.