Advertisment

അഞ്ചു മൈല്‍ സ്‌കൂളില്‍ നടന്നു പോകണം: സഹപാഠികളെ കളിയാക്കിയതിന് അച്ഛന്‍ മകള്‍ക്ക് നല്‍കിയ ശിക്ഷ

author-image
പി പി ചെറിയാന്‍
Updated On
New Update

ഒഹായൊ:  സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസില്‍ യാത്ര ചെയ്യുന്നതിന് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.

Advertisment

പത്തു വയസുള്ള മകളെ അച്ചടക്കം പഠിപ്പിക്കുന്നതിന്, കൊടുംതണുപ്പുള്ള കാലാവസ്ഥയില്‍ വീട്ടില്‍ നിന്നും അഞ്ചു മൈല്‍ ദൂരം നടന്ന് സ്‌കൂളിലേക്കു പോകുന്നതിന് പിതാവ് കുട്ടിയെ നിര്‍ബന്ധിച്ചു. പിതാവിന്റെ പ്രവര്‍ത്തിയെ ന്യായികരിച്ചു സോഷ്യല്‍ മിഡിയയില്‍ പ്രസിദ്ധീകരിച്ച വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മാതാപിതാക്കള്‍ രംഗത്തെത്തി.

publive-image

മറ്റുള്ളവരെ കളിയാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണു പിതാവായ മാറ്റ് കോക്‌സിന്റെ അഭിപ്രായം. സ്‌കൂള്‍ ബസില്‍ യാത്ര വിലക്കിയ മകളെ ദിവസവും സ്‌കൂളില്‍ കൊണ്ടു പോകേണ്ട ഉത്തരവാദിത്വം പിതാവിനാണെന്നാണു മകളുടെ വാദം. മൈനസ്

36 ഡിഗ്രി താപനിലയില്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന മകളെ കാറില്‍ പിന്തുടരുന്ന പിതാവിന്റെ വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തു വയസ്സുകാരി പറയുന്നതു തന്നെ മറ്റു കുട്ടികള്‍ പല തവണ കളിയാക്കിയിട്ടുണ്ടെന്നാണ്.

publive-image

കുട്ടികള്‍ എന്തു ചെയ്താലും, അതു അവരുടെ അവകാശമാണെന്ന വാദം തെറ്റാണെന്നു ചൂണ്ടികാണിക്കുന്നതിനാണ്, വിഡിയോ പുറത്തു വിട്ടതെന്നു പിതാവ് പറയുന്നു. 15 മില്യന്‍ പേരാണ് ഇതുവരെ വിഡിയോ കണ്ടത്

Advertisment