മിയാമി (ഫ്‌ളോറിഡ): 'ന്യൂറോ ബ്ലാസ്‌റ്റോമ' എന്ന അപൂര്‍വ്വ രോഗത്തിനടിമയായ ഫ്‌ളോറിഡായില്‍ നിന്നുള്ള രണ്ട് വയസ്സുകാരി സൈനബ മുഗളിന് ഇന്ത്യന്‍ ബി രക്തം ദാനം ചെയ്യുവാന്‍ തയ്യാറുള്ളവരെ തേടി ആഗോള തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
ഇന്ത്യന്‍ ബി, എന്ന പൊതുവായ ആന്റിജന്‍ സൈനബയുട രക്തത്തില്‍ നിന്നും നഷ്ടപ്പെട്ടത് രക്തദാനത്തിലൂടെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്.ഇതുവരെ ഇംഗ്ലണ്ടില്‍ നിന്നും ഒരാളെ കണ്ടെത്തുവാന്‍ കഴിഞ്ഞതായും, കൂടുതല്‍ പേരെ ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
'എ' അല്ലെങ്കില്‍ 'ഒ' ഗ്രൂപ്പില്‍ പെടുന്ന ഇന്ത്യന്‍, പാക്കിസ്ഥാന്‍, ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ രക്തമാണ് കുട്ടിക്ക് കൂടുതല്‍ യോജിക്കുന്നത്. One Group എന്ന സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലോകത്തില്‍ എവിടെയായാലും അനുയോജ്യമായ ര്ക്ത ദാതാക്കളെ കണ്ടെത്താന്‍ ഇവരെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍, പ്രത്യേകിച്ചു ഫ്‌ളോറിഡായില് ഈ അപൂര്‍വ്വ ഗ്രൂപ്പിലുള്ളവര്‍ മുന്നോട്ടുവന്നാല്‍ അതായിരിക്കും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കണം എന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.oneblood.org/zainab.