കോട്ടയം: നഗരസഭില്‍ നിന്നു മൂന്നു കോടി തട്ടി മുങ്ങിയ പ്രതിയേ കണ്ടവരുണ്ടോ.. കോട്ടയം നഗരസഭയില്‍നിന്നു മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖില്‍ സി.വര്‍ഗീസ് ഒളിവില്‍ പോയിട്ട് ഇന്നേക്കു നൂറു ദിവസം. പക്ഷേ, പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിനു ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അഖില്‍ സി. വര്‍ഗിനെ പന്നീട് കണ്ടവരാരും ഇല്ല. ആദ്യ അന്വേഷണ സംഘം അഖില്‍ സി. വര്‍ഗീസിനെ തപ്പി തമിഴ്‌നാട്ടിലെ പഴനിവരെ എത്തിയിരുന്നു.
ഇവിടെ ലോഡ്ജില്‍ അഖില്‍ മുറിയെടുത്തിട്ടുണ്ടെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണ സംഘം പഴനിക്കു പുറപ്പെട്ടത്. പക്ഷേ, അന്വേഷണ സംഘം എത്തുന്നതു മുന്‍പു അഖില്‍ രക്ഷപെട്ടു. പന്നീട് അന്വേഷണ സംഘത്തിന് അഖിലിനെക്കുറിച്ചു ഒരു വിവരവും ഇന്നേ വരെ ലഭിച്ചിട്ടില്ല.
തട്ടിപ്പു പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനെതിരെ കേസെടുത്ത് 100 ദിവസം കഴിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാത്തതില്‍ വലിയ വിമര്‍ശനമുണ്ട്. ഇയാള്‍ വിദേശത്തേക്കു കടന്നതായും വിവരമുണ്ട്.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണു കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്കു മുകളില്‍ തട്ടിച്ചുവെന്നാണു കേസ്.
പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്നാണു നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കൃത്യനര്‍വഹണത്തില്‍ വീഴ്ച വരുത്തിയ നാലു നഗരസഭാ ജീവനക്കാരെ സസ്‌പെഷന്‍ഡ് ചെയ്തിരുന്നു.
ഇതിനിടെ ഒളിവില്‍ പോയ അഖിലിനെ ചങ്ങനാശേരിക്കു സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. വിവാദമായതോടെ സാങ്കേതിമായ വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ സ്ഥലംമാറ്റ ഉത്തരവു റദ്ദാക്കി. അഖില്‍ സി. വര്‍ഗീസ് സി.പി.എം ബന്ധമുള്ള ആളാണെന്നും ഇടതു യൂണിയന്‍ അംഗമാണെന്നും സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്.
എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ അഖില്‍ തട്ടിപ്പു നടത്തിയതു ഭരണസമിതിയുടെ പിന്തുണയോടെയാണ് എന്നായിരുന്നു സി.പി.എം ആരോപണം.
നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്ത പ്രതി ഒളിവില്‍ പോയിട്ട് 100 ദിനം പിന്നിട്ട സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായി കേരള മുന്‍സിപ്പല്‍ കണ്ടീജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്, മുന്‍സിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഇന്നു ഉച്ചയ്ക്കു മെഴുക്തിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
ഗാന്ധി സ്‌ക്വയറിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് മുന്നില്‍ നിന്നും പ്രകടനമായി എത്തിയാണ് ജീവനക്കാരും, തൊഴിലാളികളും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി.