ഈരാറ്റുപേട്ട: മദ്യപിച്ച് വാഹനമോടിച്ച് ഷോൺ ജോർജിന്റെ വാഹനത്തിൽ വന്നിടിക്കുകയും വാഹനത്തിന് കേടുപാട് ഉണ്ടാക്കിയെന്നുമുള്ള പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കൈപ്പള്ളി സ്വദേശിയായ തങ്കച്ചന്റെ പേരിൽ ക്രിമിനൽ നടപടി സെക്ഷൻ 259,427,193,195, 211, 3(1), 196 എന്നീ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനം ഓടിക്കൽ, മറ്റു വാഹനത്തിന് നാശനഷ്ടം വരുത്തൽ, വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു, ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഉപയോഗിച്ചു എന്നീ കുറ്റകൃത്യങ്ങൾക്ക് പോലീസ് ഈരാറ്റുപേട്ട കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
സംഭവം ദിവസമായ മാർച്ച് 27 ന് തന്നെ ഷോൺ ജോർജ് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പോലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഓടിച്ചിരുന്നയാൾ അമിതമായി മദ്യപിച്ചിരുന്നെങ്കിലും അയാളെ പോലീസ് സഹായത്തോടുകൂടി വൈദ്യ പരിശോധന നടത്താതെ രക്ഷിക്കുകയാണ് ഉണ്ടായതെന്നും ഷോൺ ജോർജ് പറഞ്ഞു.