Advertisment

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, മകരവിളക്ക് ശനിയാഴ്ച

New Update

പത്തനംതിട്ട:   മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എത്തിച്ചിരുന്നു.

Advertisment

publive-image

വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം പതിനൊന്നര വരെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനത്തിനുള്ള അവസരമുണ്ട്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശനിയാഴ്ച വൈകിട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. ഇത് ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

മകര ജ്യോതിയുടെ പുണ്യ ദര്‍ശനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് അനേകായിരം അയ്യപ്പ ഭക്തര്‍. 2023 ജനുവരി 14 നാണ് മകരവിളക്ക്. കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് കഴിഞ്ഞ ദിവസത്തോടെ സമാപനം കുറിച്ചിരുന്നു.

Advertisment