Advertisment

ലോക്ക് ഡൗൺ: പാലക്കാട് ഇന്ന് 37 കേസുകൾ രജിസ്റ്റർ ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് വൈകീട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 49 പേരെ അറസ്റ്റ് ചെയ്തു. 23 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 109 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനുശേഷം കോടതിയിൽ പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകി വിട്ടയച്ചു.

Advertisment