Advertisment

ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’; ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലൊസാഞ്ചലസ്: ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറിൽ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി.

Advertisment

publive-image

കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. ഇവരുടെ പുരസ്കാര നേട്ടത്തോടെ ഓസ്കറിൽ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ.

മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. ഓസ്കറിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടാൻ മത്സരിച്ച് ‘എവരിതിങ് എവരിവേർ’, ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ് എന്നീ ചിത്രങ്ങൾ. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡ‌ക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി തരംഗമാവുകയാണ് ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’. 3 ഓസ്കറുകളുമായി ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’ എന്ന ചിത്രവും പിന്നാലെയുണ്ട്. മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന്റെ പുരസ്കാരനേട്ടം.

Advertisment