Advertisment

അട്ടപ്പാടി പുതൂർ ജെല്ലിമേട് എസ്.സി കോളനിയിലെ കുട്ടികളുടെ ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : അട്ടപ്പാടി പുതൂർ ജെല്ലിമേട് എസ്.സി കോളനിയിലെ ഊരിലെ കുട്ടികളുടെ പഠന സൗകര്യത്തിനായി ടി.വി ലഭ്യമല്ല എന്ന് കോളനി നിവാസികൾ അറിയിച്ച പ്രകാരം തൃശ്ശൂർ പൂരപ്രേമി സംഘത്തിൻ്റെ നേതൃത്വത്തിൽ ജനമൈത്രി എക്സൈസ് സ്ക്വാഡുമായി സംഘടിച്ച് പുതൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ്  ബട്ടത്തമ്മയുടെ സാന്നിധ്യത്തിൽ കോളനിയിലെ കുട്ടികളുടെ പഠന സൗകര്യത്തിനായി ടി.വി യും ഡിഷും ഒരു വർഷത്തിനുള്ള റിച്ചാർജും ചെയ്തു നൽകി.

Advertisment

publive-image

തൃശ്ശൂർ പൂരപ്രേമി സംഘം പ്രസിഡൻ്റ് ,.ബൈജു താഴെക്കാട്ട്, കൺവീനർ വിനോദ് കണ്ടെം കാവിൽ രമേശ് മൂക്കോനി, സെക്രട്ടറി അനിൽകുമാർ,.ബിജു പവിത്ര, ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.

കൂടാതെ വിമുക്തിമിഷന്റെ ഭാഗമായി കോളനി നിവാസികൾക്ക് ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ്.എസ്സ്,ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും ,കോവിഡ് - 19 -ന്റെ ബോധവത്കരണ ക്ലാസ്സും, നടത്തി പാലക്കാട് മലമ്പുഴ ആനക്കൽ അടുപ്പു കോളനിയിലും, പൂര പ്രേമി സംഘം ടി.വി നല്കി

online study tv gift
Advertisment