കൊച്ചി: ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 07 മണി മുതൽ വൈകിട്ട് 04 മണി വരെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും പ്രധാന വഴികളിലും നിയന്ത്രണം ഏർപ്പെടുത്തി.
അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, പൂർണ്ണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.
കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും, വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിൽ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്ജം ഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി –ചോറ്റാനിക്കര വഴി പോകേണ്ടതാണ്.
എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.
വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിൽ എത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.
വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ പുതിയ റോഡ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംഗ്ഷനിൽ എത്തി സീപോർട്ട് - എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിൽ എത്തി എസ്.എൻ ജംഗ്ഷൻ - പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.
പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവ്വീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻ കുളങ്ങര - ഹോസ്പിറ്റൽ ജംഗ്ഷൻ- മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ഗ്രൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല