Advertisment

ഡിഎംഎയുടെ പൂക്കള മത്സര വിജയികൾ

പൂക്കള മത്സരത്തിൽ ആശ്രം-ശ്രീനിവാസ്‌പുരി ഒന്നാം സമ്മാനത്തിനും മയൂർ വിഹാർ ഫേസ്-2 രണ്ടാം സമ്മാനത്തിനും വിനയ് നഗർ-കിദ്വായ് നഗർ മൂന്നാം സമ്മാനത്തിനും അർഹരായി. 

author-image
പി.എന്‍ ഷാജി
New Update
onam delhi

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ ആശ്രം-ശ്രീനിവാസ്‌പുരി ഒന്നാം സമ്മാനത്തിനും മയൂർ വിഹാർ ഫേസ്-2 രണ്ടാം സമ്മാനത്തിനും വിനയ് നഗർ-കിദ്വായ് നഗർ മൂന്നാം സമ്മാനത്തിനും അർഹരായി. 

Advertisment

oNAM DELHI ONE

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, മാനുവൽ മലബാർ ജൂവലേഴ്‌സ് സിഇഓ മാനുവൽ മെഴുക്കനാൽ, ഡോ ഡലോണി മാനുവൽ, കെആർ മനോജ്, പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്,  ജോയിന്റ് ട്രെഷരാറും പൂക്കളം കൺവീനറുമായ പിഎൻ ഷാജി, കൾച്ചറൽ കൺവീനർ ജെ സോമനാഥൻ, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ്  ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി, സി ചന്ദ്രൻ, ഏരിയ ഭാരവാഹികൾ, ഓണം പൊന്നോണം 2023 കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

onam delhi two.

മത്സരത്തിൽ അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, കരോൾബാഗ്-കണാട്ട് പ്ലേസ്,  മഹിപാൽപ്പൂർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-3, മോത്തിനഗർ-രമേശ് നഗർ, മെഹ്റോളി, പശ്ചിമ വിഹാർ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്‌പുരി-ഹസ്‌തസാൽ, പാലം-മംഗലാപുരി, സംഗം വിഹാർ എന്നീ ശാഖകളും പങ്കെടുത്തു.

onam delhi three.

വൈകുന്നേരം നടന്ന 'ഓണം പൊന്നോണം' എന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്‌തു. 

onam 2023
Advertisment