Advertisment

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങൾ; ഞായറാഴ്ച പൂരം, വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും

New Update

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനു വിളംബരം അറിയിച്ച് ഇന്ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും. ഞായറാഴ്ചയാണ് പൂരം. ‌പൂരത്തിനു കാത്തുവെച്ചിരുന്ന വർണ വിസ്മയങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ ഇരു ദേശങ്ങളുടെയും സാംപിൾ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. തിരുവമ്പാടിയുടെ സാംപിൾ‌ മൂന്നു മിനിറ്റും പാറമേക്കാവിന്റേത് 6 മിനിറ്റും ആയിരുന്നു.

Advertisment

publive-image

ഞായറാഴ്ച രാവിലെ 7.30 മുതൽ ഘടകപൂരങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവിൽ മഠത്തിനു മുൻപിൽ മഠത്തിൽ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും അരങ്ങേറും.

ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ഇലഞ്ഞിത്തറ മേളം. തുടർന്നു തെക്കേനടയിൽ കുടമാറ്റം. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ശേഷം പകൽപ്പൂരം. വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ തൃശൂർ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.

Advertisment