കൊച്ചി: ഇന്ത്യയിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഉയര്‍ന്ന വരുമാന വിഭാഗത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങളും ജീവിതശൈലിയും കണക്കിലെടുത്തുള്ള പ്രത്യേക ബാങ്കിങ് പരിപാടിയായ യെസ് ഗ്രാന്‍ഡുവറിന് യെസ് ബാങ്ക് തുടക്കം കുറിച്ചു. തങ്ങളുടെ ജീവിതശൈലിക്ക് അനുസൃതമായി വ്യക്തിഗത സേവനങ്ങള്‍ ആഗ്രഹിക്കുന്നവരെയാണ് യെസ് ഗ്രാന്‍ഡുവര്‍ ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപ ശരാശരി പ്രതിമാസ ബാലന്‍സോ 20 ലക്ഷം രൂപയുടെ നെറ്റ് റിലേഷന്‍ഷിപ്പ് മൂല്യമോ ഉള്ളവര്‍ക്കാണ് ഇതിന് അര്‍ഹത.
പ്രത്യേകമായ റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍, ബാങ്കിങ് സേവനങ്ങള്‍ക്ക് മുന്‍ഗണനാ നിരക്കുകള്‍, നിരവധി ചാര്‍ജുകള്‍ ഒഴിവാക്കല്‍, ലോക്കറിന് ഇളവ്, ഡീമാറ്റ്, ട്രേഡിങ്, സേവിങ് അക്കൗണ്ടുകള്‍ നല്‍കുന്ന പ്രത്യേക 3 ഇന്‍ 1 അക്കൗണ്ട് തുടങ്ങിയവ ഇതിന്‍റെ ഭാഗമായി ലഭിക്കും. യെസ് ഗ്രാന്‍ഡുവര്‍ ഡെബിറ്റ് കാര്‍ഡില്‍ സീറോ ക്രോസ് കണ്‍ട്രി മെയ്ക്ക് അപ് ചാര്‍ജുകള്‍, അന്താരാഷ്ട്ര ചെലവഴിക്കലുകളില്‍ സേവിങ്സ്, തുടങ്ങിയവയും ഇതിലൂടെ ലഭിക്കും. എയര്‍ പോര്‍ട്ട് ലോഞ്ച് സൗകര്യം, താജ്, ഐടിസി ഹോട്ടലുകൾ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, സോണിലൈവ്, ആമസോൺ എന്നിവയിലുടനീളം വ്യത്യസ്ത ആനുകൂല്യങ്ങളും പ്രത്യേകതകളിൽ ഉൾപ്പെടുന്നു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതുല്യമായ ബാങ്കിങ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധതയാണ് ഗ്രാന്‍ഡുവറിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യെസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജന്‍ പെന്‍റല്‍ പറഞ്ഞു.