Advertisment

വിര്‍ജീനിയയില്‍ ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനായി സുഹാസ് സുബ്രഹ്‌മണ്യം

വിര്‍ജീനിയയില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി സുഹാസ് സുബ്രഹ്‌മണ്യം.

New Update

വാഷിങ്ടണ്‍ : വിര്‍ജീനിയയില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി സുഹാസ് സുബ്രഹ്‌മണ്യം.

Advertisment

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ സുഹാസ് പരാജയപ്പെടുത്തിയത്. വിര്‍ജിനിയ പത്താം കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്നാണ് സുഹാസ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്ററാണ്.

യുഎസ് ജനപ്രതിനിധി സഭയില്‍ ഇപ്പോള്‍ അഞ്ച് ഇന്ത്യന്‍ വംശജരുണ്ട്. പ്രമീള ജയപാല്‍, അമിബെറ, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ താനേദര്‍ നിലവില്‍ അംഗമായ അഞ്ച് പേര്.

ജനങ്ങളുടെ വിശ്വാസം അര്‍പ്പിച്ചതില്‍ സുഹാസ് സുബ്രഹ്‌മണ്യം നന്ദി പറഞ്ഞു. 70 കളുടെ അവസാനത്തിലാണ് സുബ്രഹ്‌മണ്യത്തിന്റെ മാതാപിതാക്കളുടെ യുഎസിലെത്തുന്നത്. അമ്മ ബംഗളൂരു സ്വദേശിയും അച്ഛന്‍ ചെന്നൈ സ്വദേശിയുമാണ്. അച്ഛന് സൈനികനായതിനാല്‍ രണ്ടാം സെക്കന്റബാദിലാണ് കൂടുതല്‍ കാലം താമസിച്ചത്. അമേരിക്കയില്‍ ഡോക്ടറാണ് അമ്മ. എല്ലാ അവധിക്കാലത്തും ഇന്ത്യയില്‍ വരാറുണ്ടെന്നും അവിടെ ബന്ധുക്കള്‍ ഉണ്ടെന്നും സുഹാസ് സുബ്രഹ്‌മണ്യം പറഞ്ഞു.

യുഎസ്-ഇന്ത്യ ബന്ധം വളരെ പ്രധാനമാണ്. ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ രാജ്യമാണ് ഇന്ത്യ. യുഎസും ഇന്ത്യയും തമ്മില്‍ സ്വാഭാവികമായും ശക്തമായ ഒരു ബന്ധമുണ്ട്. ഇന്ത്യക്കാര്‍ ധാരാളം അമേരിക്കയില്‍ താമസമുണ്ട്. ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനത്തിനായി വരുന്നുണ്ട്. ഇന്ത്യയുമായി അമേരിക്കക്ക് ശക്തമായ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment