Advertisment

ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

New Update
sabarimala 1

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. 

Advertisment

ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ് കുമാര്‍, ആര്‍.എം.ഒ: ഡോ. സാം ക്രിസ്റ്റി മാമന്‍, ആശുപത്രി വികസനസമിതിയംഗം കെ.എന്‍. വേണുഗോപാല്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

Advertisment