Advertisment

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഈ മാസം 19ന്

മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റുകളും ചേര്‍ത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്.

author-image
shafeek cm
New Update
പ്ലസ് വൺ പ്രവേശനം : ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.

Advertisment

മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റുകളും ചേര്‍ത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍മാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 15,696 സീറ്റും.

ഈ സീറ്റുകള്‍ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാല്‍ ഈ അലോട്മെന്റില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളില്‍ ചേരാം.

plus-one
Advertisment