Advertisment

കോ​ത​മം​ഗ​ലത്ത് കാണാതായ പ​ശു​ക്ക​ളെ തെ​ര​ഞ്ഞി​റ​ങ്ങി​യ മൂ​ന്നു സ്ത്രീ​ക​ളെ വ​ന​ത്തി​ൽ കാ​ണാ​താ​യി. വൈകിട്ട് ബന്ധുക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ഫോൺ സ്വി​ച്ച് ഓ​ഫ് ആ​യി. വ​ഴി തെ​റ്റി കാ​ട്ടി​ല്‍ കു​ടു​ങ്ങി​യ​താ​കാ​മെ​ന്ന് പോ​ലീ​സ് നിഗമനം. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്നുള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
G

കോ​ത​മം​ഗ​ലം: പ​ശു​ക്ക​ളെ തെ​ര​ഞ്ഞ് വ​ന​ത്തി​ൽ പോ​യ മൂ​ന്ന് സ്ത്രീ​ക​ളെ കാ​ണാ​താ​യി. കു​ട്ട​മ്പു​ഴ അ​ട്ടി​ക്ക​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പാ​റു​ക്കു​ട്ടി, മാ​യ, ഡാ​ർ​ലി സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

Advertisment

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഇ​വ​ർ വ​ന​ത്തി​ലേ​ക്ക് പോ​യ​ത്. നാ​ലി​ന് ഇ​വ​ർ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍​ക്ക് വ​ഴി തെ​റ്റി കാ​ട്ടി​ല്‍ കു​ടു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

 

Advertisment