Advertisment

പനി, ഛർദി, വയറിളക്കം; സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം;വയനാട്ടിൽ 17 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
poison

കൽപ്പറ്റ: ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട്ടിൽ 17 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ 17 വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Advertisment

പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്ന് കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽപി സ്കൂൾ വിദ്യാർഥികളാണ് ചികിത്സ തേടിയത്.

സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡൻറ് പറഞ്ഞു.

 

Advertisment