Advertisment

ദുരിതബാധിതര്‍ക്കുള്ള പുനരധിവാസം ; നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന ഉത്തരവ് യൂത്ത് കോണ്‍ഗ്രസ് മറന്നുവോ?...അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ജനങ്ങളെ വലച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

Advertisment

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment