Advertisment

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

New Update
108 ambulance rescue-2

വയനാട്: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വയനാട് സുൽത്താൻ ബത്തേരി മാങ്കുറ്റി കുറുമ ട്രൈബൽ കോളനിയിലെ 42 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 

Advertisment

വെള്ളിയാഴ്ച രാവിലെ 5 മണിയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

ആംബുലൻസ് പൈലറ്റ് എൽദോ കെ.ജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനീഷ് സി.ഡി എന്നിവർ കോളനയിൽ എത്തി. തുടർന്ന് അനീഷ് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. 

ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് എൽദോ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഫോട്ടോ: ആംബുലൻസ് പൈലറ്റ് എൽദോ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനീഷ് എന്നിവർ

Advertisment