Advertisment

വയനാട് ഹര്‍ത്താല്‍ ആരംഭിച്ചു; ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു

New Update
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന ഉത്തരവ് യൂത്ത് കോണ്‍ഗ്രസ് മറന്നുവോ?...അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ജനങ്ങളെ വലച്ച് യൂത്ത് കോണ്‍ഗ്രസ്

പുനരധിവാസ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.

Advertisment