Advertisment

വയനാട്ടിൽ എൽഡിഎഫിന്റെ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്, പോളിങ് കുറയാൻ കാരണം വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധം- സത്യൻ മൊകേരി

New Update
1446804-sathyannnn

 വയനാട്ടിൽ എൽഡിഎഫിന്റെ പൊളിറ്റിക്കൽ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണമെന്നും സത്യൻ മൊകേരി പറഞ്ഞു.

Advertisment

'നല്ല രീതിയിലുള്ള പൊളിറ്റിക്കൽ ക്യാമ്പയിൻ വയനാട്ടിൽ നടന്നിട്ടുണ്ട്. പോളിങ് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് രണ്ട് ഘട്ടങ്ങളിലായി വോട്ട് ചെയ്ത ജനങ്ങളുടെ പ്രതിഷേധവും അതൃപ്തിയും കാരണമാണ്. എൽഡിഎഫിന് വോട്ട് ചെയ്യുന്ന ആളുകൾ തനിക്ക് വോട്ട് ചെയ്യും. തോൽക്കാൻ പോകുന്ന സ്ഥാനാർഥിയല്ലേ എന്ന് ചിന്തിക്കുന്ന എൽഡിഎഫ് അനുഭാവികൾ ഉണ്ടാവാൻ സാധ്യത കുറവാണ്' എന്ന് സത്യൻ മൊകേരി പറഞ്ഞു.

Advertisment