Advertisment

സ്ത്രീയെയും കുട്ടിയെയും മർദിച്ച കേസ്; സി.പി.എം. നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

സ്ത്രീകളെയും കുട്ടിയെയും മർദിച്ച കേസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തു

New Update
vellanadu sasi

തിരുവനന്തപുരം:  സ്ത്രീകളെയും കുട്ടിയെയും മർദിച്ച കേസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അറസ്റ്റ്.

Advertisment

വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടു കടയ്ക്ക് മുന്നിലായിരുന്നു സംഭവം. തട്ടുകടയുടെ 'ഊണ് റെഡി' എന്ന പേരിലുള്ള ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 

Advertisment