Advertisment

എറണാകുളം - ബം​ഗളൂരു വന്ദേ ഭാരത് സ്പെഷൽ സർവീസ് ഈ മാസം31 മുതൽ; ആഴ്ചയിൽ 3 സർവീസുകൾ

New Update
B

കൊച്ചി: എറണാകുളം - ബം​ഗളൂരു ബന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓ​ഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബം​ഗളൂരുവിൽ നിന്നുള്ള സർവീസ് ഓ​ഗസ്റ്റ് 1 മുതൽ 26 വരെയാണ്.

Advertisment

എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബം​ഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബം​ഗളൂരുവിൽ എത്തും. ബം​ഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പുർ, ഈറോഡ്, സേലം എന്നിവയാണ് സ്റ്റോപ്പുകൾ. 8 കോച്ചുള്ള റാക്കാണ് ഓടിക്കുന്നത്. ചൊവ്വാഴ്ചകളിൽ എറണാകുളത്താകും ട്രെയിനിന്‍റെ അറ്റകുറ്റപ്പണികൾ. യാത്രക്കാരുടെ തിരക്കു മാനിച്ചാണ് തീരുമാനമെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

Advertisment