കോട്ടയം: ശബരിമല തീര്‍ഥാടനം നാളെ മുതല്‍ ആരംഭിക്കാനിരിക്കെ തീര്‍ഥാടന യാത്രകയൊരുക്കി കര്‍ണ്ണാടക ആര്‍ടിസി. ബംഗളൂരുവും മൈസൂരും ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ബസ് സൗകര്യം കര്‍ണാടക ആര്‍.ടി.സി പ്രഖ്യാപിച്ചു.
ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് നവംബര്‍ 29 മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ ഐരാവത് എസി ബസ് സ്‌പെഷല്‍ സര്‍വീസ് തുടങ്ങും. മണ്ഡലകാലത്ത് മാത്രമല്ല, 2025 ജനുവരിയില്‍ മകരവിളക്ക് അവസാനിക്കുന്ന വരെ ഈ സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും.
മൈസൂര്‍- ബത്തേരി - കോഴിക്കോട് - തൃശൂര്‍ - എരുമേലി വഴി നിലയ്ക്കില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരണം. 29 മുതല്‍ എല്ലാ ദിവസും ഉച്ചകഴിഞ്ഞ് 1.50 ന് ബംഗളൂരു- പമ്പാ ഐരാവത് എസി ബസ് ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും.
മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കയറാം. തുടര്‍ന്ന് മൈസൂര്‍ വഴി യാത്ര തുടരും. എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ് നിരക്കാണ് ഈ സര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതു സ്‌റ്റോപ്പില്‍ നിന്നു കയറിയാലും ബംഗളൂരു മുതലുള്ള അതേ നിരക്ക് തന്നെ നല്‍കേണ്ടി വരും. 1748 രൂപയാണ് ടിക്കറ്റ് നിരക്ക്.
ശബരിമല തീര്‍ഥാടനം പുരോഗമിക്കുന്നതോടെ, തിരക്ക് കണക്കിലെടുത്ത് വാരാന്ത്യങ്ങളിലും കര്‍ണ്ണാടക ആര്‍.ടി.സി ബംഗളൂരു- പമ്പ സര്‍വീസ് നടത്തും.
ബംഗളൂരു കൂടാതെ, മൈസൂരില്‍ നിന്നും റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ബസ് ബുക്കിക്ക് കെഎസ്ആര്‍ടിസി വെബ്‌സൈറ്റില്‍ ആരംഭിച്ചു.