Advertisment

ബിജെപി വിട്ട കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യ‍ർ, ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മധു

New Update
1732678116168-converted_file

പാർട്ടി വിട്ട ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യ‍ർ. ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ക്ഷണത്തോടുള്ള മധുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കെ.പി. മധു ബിജെപിയിൽ നിന്നും പടിയിറങ്ങയത്. പിന്നാലെയാണ് ക്ഷണവുമായി സന്ദീപ് വാര്യർ എത്തിയത്.

Advertisment

മാസങ്ങൾക്കു മുമ്പ് വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡന്റായിരുന്നു മധു.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയശേഷം സംസ്ഥാന പ്രസിഡന്റോ ജില്ലാ പ്രസിഡന്റോ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അസുഖം വന്ന് കിടപ്പിലായിട്ടും പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കിയില്ല എന്നുൾപ്പടെയുള്ള ആരോപണങ്ങൾ ആണ് മധു ഉന്നയിച്ചത്. ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ലെന്നും, സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ കടുത്ത നിരാശ ഉണ്ടെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.

Advertisment