Advertisment

പാലക്കാട്ടെ പാതിരാ റെയ്ഡ്, കള്ളപ്പണം പിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനൊരുക്കിയ സംവിധാനങ്ങൾ പോലുമറിയാതെ. കേന്ദ്ര, സംസ്ഥാന ഏജൻസികൾ വലവിരിച്ചിരിക്കവേ, പോലീസിന്റെ കള്ളപ്പണ വേട്ടയുടെ അത്യുത്സാഹം സംശയകരം. മൂന്നുവീതം ഫ്ലൈയിംഗ് സ്‌ക്വാഡുകൾ സദാ റോന്തുചുറ്റുന്നതിനിടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. തിര‍ഞ്ഞെടുപ്പുകളിലെ കള്ളപ്പണം ഒഴുക്ക് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനങ്ങൾ ഇങ്ങനെ

author-image
Neenu
New Update
Palakkad-police-raid

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം പിടികൂടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേത‌ത്വത്തിൽ വമ്പൻ സംവിധാനങ്ങളാണ് രാജ്യമാകെ സജ്ജമാക്കാറുള്ളത്. എന്നാൽ പാലക്കാട്ടെ പാതിരാ റെയ്ഡും അനുബന്ധ നാടകങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നാണ് ലഭ്യമായ വിവരം.

Advertisment

മുൻകാലങ്ങളിൽ  തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനായി സംസ്ഥാനത്തേക്ക് കള്ളപ്പണവും സ്വർണവും മയക്കുമരുന്നും ഒഴുക്കുന്നത് പതിവാണെന്നാണ് പോലീസ് പറയുന്നത്. അതിർത്തി കടന്നെത്തിച്ച കള്ളപ്പണത്തിന് പുറമേ സ്വർണം,  കഞ്ചാവ്, മയക്കുമരുന്നുകൾ എന്നിവയൊക്കെ പിടിച്ചെടുക്കാറുണ്ട്.


 അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യബസുകളിലും വിമാനങ്ങളിലും വൻതോതിൽ കള്ളപ്പണം കടത്താറുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്ക്‌ തടയാനും പ്രചാരണത്തിലെ ധനവിനിയോഗം സൂക്ഷ്‌മമായി നിരീക്ഷിക്കാനും ഉന്നത പോലീസുദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കാറുണ്ട്. എന്നാൽ പോലീസ് ഉന്നതർ അറിയാതെയുള്ള ഓപ്പറേഷനാണ് പാലക്കാട്ട് അർദ്ധരാത്രിയിൽ നടന്നതെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലങ്ങളിലും മൂന്നുവീതം ഫ്ലൈയിംഗ്, സ്റ്റാറ്റിക് സ്ക്വാഡുകളും പൊലീസ് സംഘങ്ങളും പരിശോധനയ്ക്ക് നിയോഗിക്കാറുണ്ട്. തഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളപ്പണവേട്ട. നടപടികളെല്ലാം ക്യാമറയിൽ പകർത്തും.  police raid in congress leaders destination

പ്രചാരണചിലവ് വിലയിരുത്താനും പ്രത്യേക സംഘങ്ങളുണ്ട്. വടക്കൻജില്ലകളിലും അതിർത്തികളിലും പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പും സംയുക്ത പരിശോധനകൾ നടത്തുന്നു. പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ റെയിൽവേ സംരക്ഷണസേനയ്ക്കും വിമാനത്താവളങ്ങൾക്കും സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകുക പതിവാണ്.


ആദായനികുതിവകുപ്പ്, എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും പരിശോധനകൾ നടത്താറുണ്ട്. എന്നാൽ ഇന്നലെ പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്ഡ് ഏത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


 കള്ളപ്പണമൊഴുക്ക് തടയാൻ എല്ലാ മണ്ഡലങ്ങളിലും മൂന്നുവീതം ഫ്ലൈയിംഗ് സ്‌ക്വാഡുകൾ കർശനനിരീക്ഷണത്തിന് കമ്മീഷൻ നിയോഗിക്കാറുണ്ട്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ സംഘങ്ങൾ എല്ലാദിവസവും കമ്മിഷന് റിപ്പോർട്ട് നൽകണം. ഇതിനു പുറമേ 60സ്റ്റാറ്റിക്‌ സ്‌ക്വാഡുകളുമുണ്ട്._bozvkee1_palakkad

റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർമാരുടെ മേൽനോട്ടത്തിലാവും പരിശോധന. കള്ളപ്പണവേട്ടയ്ക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക ഇന്റലിജൻസ് യൂണിറ്റുകളുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ, സ്വകാര്യവിമാനങ്ങൾ, ഹെലികോപ്‌റ്റർ എന്നിവയിൽ വിശദമായ പരിശോധനയുണ്ട്. വിമാനത്താവളങ്ങളിലൂടെ രേഖകളില്ലാതെ പണവും സ്വർണവും കൊണ്ടുവരാൻ അനുവദിക്കില്ല. 


ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), ഇൻകം ടാക്സ് ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഇക്കണോമിക്സ്ഇന്റലിജൻസ് ബ്യൂറോ എന്നിവയിലെഉദ്യോഗസ്ഥരേയും കള്ളപ്പണവേട്ടയ്ക്ക് നിയോഗിക്കാറുണ്ട്.


സംഭാവന വാങ്ങുന്നതിനടക്കം ശക്തമായ നിബന്ധനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സംഭാവനയടക്കം സ്ഥാനാർത്ഥികളുടെ പണമിടപാടുകൾ ബാങ്ക്അക്കൗണ്ട് വഴിയായിരിക്കണം. ചിലവിനുള്ള പണവും അക്കൗണ്ടിൽ നിന്ന് പിൻവലിക്കണം.

പ്രചാരണത്തിന് കമ്മിഷന്റെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കണം പണംചെലവഴിക്കേണ്ടത്. സ്ഥാനാർഥികളുടെ പണമിടപാടുകളെക്കുറിച്ച് ബാങ്ക് അധികൃതർ കലക്ടർമാർക്ക് റിപ്പോർട്ട് നൽകണം. സ്വകാര്യവ്യക്തികളുടെ ബാങ്ക്അക്കൗണ്ടിൽനിന്ന് 10ലക്ഷത്തിലധികം പിൻവലിച്ചാൽ അറിയിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  


തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വാഹനങ്ങളിലോ നേതാക്കൾക്കോ കൈയിൽ കരുതാവുന്നത് പരമാവധി 50,000 രൂപയാണ്. സ്വകാര്യ വ്യക്തികൾക്ക് 10,000 മാത്രം.


 ഇതിൽ കൂടുതൽ പണം കൈയിലുണ്ടെങ്കിൽ രേഖകൾ കാട്ടണം, ഉദ്ദേശം വ്യക്തമാക്കണം. ഇല്ലെങ്കിൽ പണം പിടിച്ചെടുക്കും. ജില്ലാതലത്തിലുള്ള സമിതിയുടെ സൂക്ഷ്‌മപരിശോധനയ്ക്കുശേഷം പണം വിട്ടുകിട്ടാൻ ദിവസങ്ങളും ആഴ്ചകളുമെടുക്കും.

Advertisment