Advertisment

അറ്റകുറ്റപ്പണി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ജലവിതരണം ഭാഗികമായി തടസപ്പെടും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pipe-water.gif

തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍ 19ന്, ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Advertisment

സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറല്‍ ആശുപത്രി പരിസര പ്രദേശം, തമ്പുരാന്‍ മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആല്‍ത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടും.

ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Advertisment