Advertisment

തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലളികളുടെ പ്രതിഷേധം, പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി

New Update
protest.1.2999712

തിരുവനന്തപുരം: തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

Advertisment

പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്.

നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവർ കഴിഞ്ഞ 15 ലേറെ വർഷങ്ങളായി സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവമാലിന്യശേഖരണം നടത്തുന്നവരാണ്. ഇവരെ മാറ്റി നിർത്തി ഹരിതകർമ സേനയേയും മറ്റ് ഏജൻസികളേയും ജൈവമാലിന്യ ശുചീകരണ പ്രവൃത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

Advertisment