Advertisment

ഫോൺവിളി ശബ്ദരേഖ കാട്ടി കളക്ടറെ ഗൂഢാലോചനാക്കേസിൽ പ്രതിയാക്കുമെന്ന് വിരട്ടി ? കളക്ടറുടെ കള്ളക്കളി ക്രിമിനൽ കേസിൽ പ്രതിയായാവുമെന്ന് ഭയന്നോ ? കള്ളമൊഴി ഉന്നതതല നിർദ്ദേശപ്രകാരം ? കളക്ടർ നവീനുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും കുടുംബം. ഇൻക്വസ്റ്റിലും ദുരൂഹത. കളക്ടറുടെ നടപടികളെല്ലാം സംശയാസ്പദം

നവീൻ ബാബുവിന്റെ പോസ്റ്റുമാർട്ടം നടക്കുന്നതിനിടെ, കളക്ടർ റവന്യൂ വകുപ്പിന് നൽകിയ റിപ്പോർട്ടിലും എ. ഗീതയുടെ വകുപ്പുതല അന്വേഷണത്തിലും പറയാതിരുന്ന കാര്യങ്ങളാണ് പോലീസിനോട് കളക്ടർ വെളിപ്പെടുത്തിയത്. 

New Update
arun k vijayan naveen babu
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കണ്ണൂർ കളക്ടറെക്കൊണ്ട് തെറ്റായ മൊഴി നൽകിച്ച്, എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ പി.പി.ദിവ്യയെ രക്ഷിച്ചെടുക്കാനാണ് ശ്രമം. കണ്ണൂരിൽ മുഖ്യമന്ത്രിയെ അടക്കം ഉന്നത നേതാക്കളെ നേരിൽ കണ്ട് കളക്ടർ നേരത്തേ ചർച്ച നടത്തിയിരുന്നു.

Advertisment

ഈ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് കളക്ടറുടെ രീതികൾ മാറിയത്. ദിവ്യയ്ക്ക് അനുകൂലമായി മൊഴി നൽകാൻ കളക്ടർക്ക് മേൽ ബാഹ്യസമ്മർദ്ദമുണ്ടായെന്നാണ് വിലയിരുത്തൽ.


യാത്രഅയപ്പ് യോഗത്തിലേക്ക് ദിവ്യയെ വരുത്താൻ വിവരം കൈമാറിയതും ഗൂഢാലോചനയിൽ പങ്കാളിത്തമുള്ളതുമായ കളക്ടറെ കേസിൽ പ്രതിയാക്കേണ്ട സ്ഥിതിയുണ്ടാവുമെന്ന് മുൻകൂട്ടി കണ്ടാണ് കേസ് അട്ടിമറിക്കാൻ കളക്ടർ ഒത്തുകളിക്കുന്നത്. 


നവീൻ ബാബുവിന്റെ പോസ്റ്റുമാർട്ടം നടക്കുന്നതിനിടെ, കളക്ടർ റവന്യൂ വകുപ്പിന് നൽകിയ റിപ്പോർട്ടിലും എ. ഗീതയുടെ വകുപ്പുതല അന്വേഷണത്തിലും പറയാതിരുന്ന കാര്യങ്ങളാണ് പോലീസിനോട് കളക്ടർ വെളിപ്പെടുത്തിയത്. 

naveen babu farewell meeting

യാത്രയപ്പ് സമ്മേളനത്തിന് ശേഷം തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് പോലീസിനോട് കളക്ടർ അരുൺ കെ.വിജയന്റെ മൊഴി. ഗൂഢാലോചനയിൽ കളക്ടറെ പ്രതിയാക്കി അന്വേഷിക്കണമെന്ന് കെ.കെ.രമ ആവശ്യപ്പെട്ടു.


കളക്ടറുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിട്ടുണ്ട്. കളക്ടർക്കെതിരായ തെളിവുകൾ കുടുംബത്തിന്റെ പക്കലുണ്ടെന്നും കളക്ടർ ജോലിക്കിടെ നവീനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.


അതേസമയം തന്റെ മൊഴിയിലുറച്ച് നിൽക്കുകയാണ് കണ്ണൂർ കളക്ടർ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ പറഞ്ഞു.

കളക്ടറുടെ വാദങ്ങൾ തികച്ചും വിശ്വാസ യോഗ്യമല്ലെന്നാണ് സൂചന. തന്നോട് അനുമതി ചോദിച്ചിട്ടില്ല ദിവ്യ യോഗത്തിനെത്തിയതെന്ന് കളക്ടർ പറഞ്ഞെങ്കിലും, കളക്ടർ വിവരമറിയിച്ചത് അനുസരിച്ചാണ് യോഗത്തിന് വന്നതെന്ന് ദിവ്യ കോടതിയെ അറിയിച്ചിട്ടുണ്ട്. യോഗം തുടങ്ങിയോ എന്ന് കളക്ടറോട് തിരക്കിയ ശേഷമാണ് ദിവ്യ തന്റെ ഓഫീസിൽ നിന്നിറങ്ങിയത്.


ദിവ്യ എന്താണ് സംസാരിക്കാൻ എത്തിയതെന്ന് കളക്ടർക്ക് അറിയാമായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ എത്തിയപ്പോഴും മടങ്ങിയപ്പോഴും വിനീത വിധേയന്റെ ശരീരഭാഷയിലായിരുന്നു കളക്ടർ.


ദിവ്യയുമായി കളക്ടർ നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇതുവരെ വ്യക്തതയില്ല. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കാട്ടി കളക്ടറെ വിരട്ടിയാണ് വ്യാജമൊഴി നൽകിച്ചതെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. 

manjusha

കളക്ടറുമായി നവീൻ ബാബുവിന് ആത്മബന്ധമില്ലെന്ന് തനിക്കറിയാമെന്നും കളക്ടറുടെ ഇപ്പോഴത്തെ മൊഴി വിശ്വസിക്കുന്നില്ലെന്നാണ് മഞ്ജുഷ പറയുന്നത്. മനസിലുള്ളത് തുറന്നു പറയാനുള്ള യാതൊരു ബന്ധവും കളക്ടറുമായി നവീന് ഉണ്ടായിരുന്നില്ല.


"യാത്രഅയപ്പ് യോഗത്തിനു ശേഷം കളക്ടറോട് സംസാരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. 8 മാസക്കാലം കണ്ണൂരിൽ പ്രവർത്തിച്ചു. കളക്ടറോട് ലീവ് ചോദിക്കാൻ തന്നെ മടിയായിരുന്നു. രാവിലെ വീട്ടിൽ വന്നിട്ട് കണ്ണൂരിലേക്ക് വൈകിട്ട് തിരിച്ചുപോയ ദിവസങ്ങളുണ്ട്. കളക്ടറുമായി ഒരു തുറന്നുപറച്ചിലും നടന്നിട്ടില്ല" - മഞ്ജുഷ വ്യക്തമാക്കി. 


കളക്ടർ ആ സ്ഥാനത്തിരിക്കെയുള്ള അന്വേഷണം എത്രത്തോളം ഫലപ്രദമായിരിക്കുമെന്നും ആശങ്കയുണ്ട്. കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് അദ്ദേഹം കത്ത് നൽകിയിട്ടും ഫലമില്ല. ബന്ധുക്കളെത്തും മുൻപ് എഡിഎമ്മിന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയതും ഇൻക്വസ്റ്റ് നടത്തിയതുമെല്ലാം ആരോപണ വിധേയമാണിപ്പോൾ.

വീട്ടുകാർ എതിർപ്പ് അറിയിച്ചപ്പോൾ, ഉന്നത റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും പോസ്റ്റുമാർട്ടം നടക്കട്ടെ എന്നുമാണ് കളക്ടർ ബന്ധുക്കളോട് പറഞ്ഞത്. സി.പി.എമ്മിന് സ്വാധീനമുള്ള പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം പാടില്ലെന്നും കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും വകവച്ചില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമാർട്ടം മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നതാണ്. ബന്ധുക്കളെത്തും മുൻപ് ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും പാടില്ലെന്ന് ബിജെപി എതിർത്തെങ്കിലും വകവച്ചിരുന്നില്ല. 

pp divya-4

കളക്ടറുടെ മൊഴി ചൂണ്ടിക്കാട്ടിയാണ് പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജാമ്യഹർജി സമർപ്പിച്ചത്. പ്രതിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടത്തിയതെന്നും നിർണായക സാക്ഷിമൊഴികൾ പലതും കോടതി മുൻപാകെ എത്തിയില്ലെന്നും ദിവ്യയുടെ ഹർജിയിലുണ്ട്. 


പൊലീസ് അന്വേഷണത്തിൽ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീൻബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പൊലീസ് അന്വേഷിച്ചില്ല. സംഭവത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ കമ്മിഷണറുടെ മൊഴിയെടുക്കണമെന്നും ദിവ്യയുടെ ഹ‌ജയിൽ പറയുന്നു.


കളക്ടറുടെ വിശദീകരണം ഇങ്ങനെ - "കോടതിവിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യു ജോയിൻ കമ്മിഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. എട്ടു മാസം തന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീൻ ബാബു. കുടുംബത്തിനു കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു". 

"യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല. യാത്രയപ്പിന് ശേഷം നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല. മൊഴി നൽകിയിട്ടുണ്ട്‌. കോടതി വിധിയിലുള്ള കാര്യങ്ങൾ പുറത്തുവന്നതിനപ്പുറം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തനിക്ക് പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്.  എന്റെ അനുഭവത്തിൽ എ.ഡി.എം നവീൻ ബാബു നല്ല ഉദ്യോഗസ്ഥനാണ്".

arun k vijayan

എ.ഡി.എമ്മിന്റെ കുടുംബം കളക്ടർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വെരിഫൈ ചെയ്‌തോളൂ എന്നായിരുന്നു കളക്ടറുടെ മറുപടി. തനിക്കറിയാവുന്ന കാര്യങ്ങളാണ് അന്വേഷണസംഘത്തോട് പറഞ്ഞതെന്നും അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ വ്യക്തമാക്കി.


"കോടതിവിധിയിലൂടെ പുറത്തുവന്ന കാര്യങ്ങളാല്ലാതെ കൂടുതലൊന്നും പറയാനില്ല. എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അങ്ങനെ പറഞ്ഞ കാര്യങ്ങളിൽ യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ ബാബു എന്നെ ചേംബറിൽ വന്നുകണ്ട കാര്യവും ഉൾപ്പെടുന്നു". 


"ഒന്നും മറച്ചുവയ്ക്കാൻ തുനിഞ്ഞിട്ടില്ല. സത്യം സത്യമായി പറയാതിരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണ സംഘത്തിന് മൊഴിനൽകിയത് ". അതിൽ കൂടുതലൊന്നും പറയാനില്ലെന്നും കളക്ടർ പറഞ്ഞു. 

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളായതുകൊണ്ടാണ് ഇതുവരെയും ഒരു കാര്യവും പുറത്തുപറയാതിരുന്നതെന്നും ഇപ്പോൾ കോടതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതുകൊണ്ടാണ് അംഗീകരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.  


പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയുള്ള വിധിന്യായത്തിന്റെ 34 -ാം പേജിലാണ് കളക്ടറുടെ മൊഴി പരാമർശിക്കുന്നത്. എന്നാൽ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായി സമ്മതിച്ചതാകില്ലെന്ന് വ്യക്തമാക്കി കോടതി കളക്ടറുടെ മൊഴി തള്ളുകയായിരുന്നു.


കളക്ടർ പൊലീസിന് ഇങ്ങനെ മൊഴി നൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോ എന്ന് മാദ്ധ്യമങ്ങൾ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും നേരത്തെ കളക്ടർ മറുപടി നൽകിയിരുന്നില്ല. പി.പി. ദിവ്യയ്ക്ക് അനുകൂലമായി കേസ് മാറ്റാനുള്ള നീക്കമാണ് കളക്ടറുടെ മൊഴിയെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Advertisment