Advertisment

രണ്ട് വാക്കത്തിയും വടികളും ഒരു കൈബോംബുമായി ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച് സായുധവിപ്ലവത്തിന് ശ്രമിച്ച നേതാവ്. നെഹ്‍റുവിനെ അട്ടിമറിച്ച് പുതിയ ഭരണകൂടമുണ്ടാക്കാനുള്ള മിഷനിലെ നായകൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറ വളർത്തിയ നേതാവ്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ താഴേത്തട്ടിലിറങ്ങി പ്രവ‌ർത്തിച്ചു. ത്യാഗനിർഭരമായ ജീവിതത്തെ അവസാനകാലം പാർട്ടി മറന്നു

നയവ്യതിയാനം നേരിട്ട സമയത്ത് പാർട്ടിയെ ആശയപരമായും നയപരമായും മുന്നോട്ട് നയിക്കാൻ ലോറൻസ് മുൻപന്തിയിൽ നിന്നു. പാർട്ടി നിലപാടിന്റെ മേൽ തന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞിട്ടില്ല. 

New Update
mm lawrence
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഏഴര പതിറ്റാണ്ട് മുൻപ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറ വളർത്തിയ നേതാവാണ് എം.എം ലോറൻസ്. എക്കാലവും പാർട്ടി നിലപാടിനൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ലോറൻസിനെ അവസാന കാലത്ത് പാർട്ടി അവഗണിച്ചെങ്കിലും ആ ത്യാഗനിർഭരമായ ജീവിതത്തെ പാർട്ടിക്ക് മറക്കാനാവില്ല. 

Advertisment

നയവ്യതിയാനം നേരിട്ട സമയത്ത് പാർട്ടിയെ ആശയപരമായും നയപരമായും മുന്നോട്ട് നയിക്കാൻ ലോറൻസ് മുൻപന്തിയിൽ നിന്നു. പാർട്ടി നിലപാടിന്റെ മേൽ തന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞിട്ടില്ല. 


കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഏരിയാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ മടികാട്ടിയിട്ടില്ല. കൃത്യമായ അച്ചടക്കത്തോടെ ജനങ്ങൾക്കൊപ്പം അദ്ദേഹം നിന്നു. നിസ്വാർത്ഥമായ, ത്യാഗപൂർണമായ പ്രവർത്തനത്തിന് പ്രതിഫലമായി കാര്യമായൊന്നും ലോറൻസിന് കിട്ടിയില്ലെന്നതാണ് സത്യം.


യുക്തിവാദിയായിരുന്ന പിതാവ് മാത്യുവിന്റെയും സഹോദരൻ എബ്രഹാം മാടമാക്കലിന്റെയും സ്വാധീനമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചത്. ചെറുപ്പത്തിലെ ഉണ്ടായിരുന്ന മനുഷ്യസ്നേഹവും എവിടെ നിൽക്കണമെന്ന തിരിച്ചറിവു നൽകി. 

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 16 മാസവും അടിയന്തരാവസ്ഥക്കാലത്ത് 17 മാസവും ജയിലിൽ കഴിഞ്ഞു. സത്യം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കി. 

ഭരണകൂടവും പൊലീസും നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കടന്നാക്രമണങ്ങളെ തൊഴിലാളികളും ബഹുജനങ്ങളും സംഘടിച്ച് എതിർത്ത് തോൽപ്പിക്കണമെന്ന് കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകളുടെ പശ്ചാത്തലത്തിൽ ലോറൻസ് പറഞ്ഞിരുന്നു.

1950 ഫെബ്രുവരി 28ന് പുലർച്ചേയാണ് രണ്ട് പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം അരങ്ങേറിയത്. കൊൽക്കത്ത തീസിസ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ട സിപിഐ രണ്ടാം പാർട്ടി കോൺഗ്രസ് രാജ്യവ്യാപകമായി റെയിൽവേ സമരം തീരുമാനിച്ചു.

ജവഹർലാൽ നെഹ്‍റു സർക്കാരിനെ അട്ടിമറിച്ച് വിപ്ലവഭരണകൂടം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ജനറൽ സെക്രട്ടറി ബി.ടി രണദിവേയുടെ പ്രത്യേത താൽപര്യമായിരുന്നു ഇത്. 1950 മാർച്ച് 9നാണ് പണിമുടക്ക്. 


തെക്കേ ഇന്ത്യയിലെ പണിമുടക്കിന്റെ ചുമതല ബി.ടി.ആർ ഏറ്റെടുത്തു. പാർട്ടി നേതൃത്വത്തിന്റെ ആഹ്വാനം അനുസരിച്ച് ട്രെയിൻ തടയൽ സമരം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ആലുവയിലെ രണ്ട് നേതാക്കളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട കലാപമാണ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കലാശിച്ചത്.


അങ്കമാലി മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് ഗതാഗതം സ്തംഭിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളിയിലേക്ക് വരുന്ന ട്രെയിനുകൾ തടയാൻ സമരസമിതി തീരുമാനിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി പോണേക്കരയിൽ രഹസ്യയോഗം ചേർന്ന ശേഷം അർദ്ധരാത്രി മടങ്ങിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. 

mm lawrence-2

പിറ്റേന്ന്, അറസ്റ്റിലായ സഖാക്കൾക്ക് ലോക്കപ്പിൽ കഠിനമായ മർദ്ദനമേറ്റെന്നും ഒരാൾ കൊല്ലപ്പെട്ടെന്നുമുള്ള വാർത്തപരന്നു. രോഷാകുലരായ പ്രവർത്തകർ സ്റ്റേഷൻ ആക്രമിച്ച് ലോക്കപ്പിലുള്ളവരെ മോചിപ്പിക്കാൻ തീരുമാനിച്ചു. 


ആക്രമണം ഏകോപിപ്പിക്കാൻ കെ.സി മാത്യു, എം.എം ലോറൻസ്, കെ.യു ദാസ്, വി. വിശ്വനാഥമേനോൻ എന്നിവരെ നിയോഗിച്ചു. രണ്ട് വാക്കത്തി, കുറച്ച് വടികൾ, ഒരു കൈ ബോംബ് എന്നിവയായിരുന്നു സ്റ്റേഷൻ ആക്രമണത്തിനുള്ള ആയുധങ്ങൾ. 


28 ന് പുലർച്ചെ 2ന് സ്റ്റേഷനകത്തേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാർ അടിയേറ്റു മരിച്ചു. അതേസമയം ലോക്കപ്പിൽ കിടന്നവരെ മോചിപ്പിക്കാനുള്ള ശ്രമം വിജയിച്ചുമില്ല. മടങ്ങിപ്പോകുംവഴി 4 തോക്കുകളും കൈക്കലാക്കി.

ഇതോടെ എറണാകുളം, ഇടപ്പള്ളി ആലുവ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കൊപ്പം കെ.സി മാത്യുവും, എം.എം ലോറൻസുമെല്ലാം അറസ്റ്റിലായി. കെ.യു ദാസു സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടിയ കെ.എസ്.പി പ്രവർത്തകൻ ജോസഫും പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു. 

എം.എം ലോറൻസും വിശ്വനാഥമേനോനും, കെ.സി മാത്യുവും എൻ.കെ മാധവനുമെല്ലാം കൊടിയ മർദ്ദനം ഏറ്റുവാങ്ങി. 1952 ൽ സെഷൻസ് കോടതിയിലെ വിചാരണയ്ക്ക് ശേഷം കെ.സി മാത്യു, കെ.എ എബ്രഹാം, കെ.ആർ കൃഷ്ണൻ കുട്ടി എന്നിവർക്ക് 12 വർഷം കഠിനതടവും മറ്റുള്ളവർക്ക് അഞ്ചും മൂന്നും വർഷം വീതവും ശിക്ഷ വിധിച്ചു. 

പിന്നീട് ഹൈക്കോടതി എല്ലാവരുടേയും ശിക്ഷ ജീവപര്യന്തമാക്കി വിധിച്ചു. അപ്പീലിൽ നൽകിയെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. അഞ്ചുവർഷത്തിനു ശേഷം ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ 1957 ഏപ്രിൽ 12 ന് പ്രതികളെയെല്ലാം മോചിപ്പിച്ചു.  


ലോറൻസിന്റെ കുടുംബം പിന്നീട് സിപിഎമ്മിന് എതിരായിരുന്നു. മകൻ ബിജെപി പരിപാടിയിൽ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നെന്നാരോപിച്ച്  എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ് ഗവർണർക്ക് പരാതി നൽകിയിരുന്നു.


 ബിജെപി വേദിയിൽ മകൻ പങ്കെടുത്തതോടെ സിഡ്കോയിലുള്ള തന്റെ ജോലി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പരാതിയിൽ ആശ അറിയിച്ചു. ഇതിന്റെ ഭാഗമായി തനിക്കെതിരെ ജീവനക്കാരിൽ നിന്നും വ്യാജ പരാതി എഴുതി വാങ്ങിച്ചെന്നും ആശ ആരോപിക്കുന്നു. 

തന്നെയും മകനെയും ഫോണിൽ വിളിച്ച് ഉപദേശരൂപത്തിൽ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചതെന്ന് ആശ പറഞ്ഞിരുന്നു. 

ശബരിമല വിഷയത്തിലെ അറസ്റ്റുകൾക്കെതിരെ ബിജെപി തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് പിന്തുണയുമായാണ് സിപിഎം നേതാവ് എം.എം ലോറൻസിന്റെ കൊച്ചുമകൻ മിലൻ സമരവേദിയിലെത്തിയത്. 

ശബരിമല വിഷയത്തിൽ ഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലൻ പങ്കെടുത്തത്.

Advertisment