Advertisment

മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശക്തി കൈവരിക്കുന്നത് തടയാൻ എഎംഎസ് വിഭാഗവുമായി ഓർക്കിഡ് ഫാർമ

New Update
orchid ams

തിരുവനന്തപുരം: മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശക്തി കൈവരിക്കുന്ന (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്) വെല്ലുവിളി പരിഹരിക്കാൻ മരുന്നുകമ്പനിയായ ഓർക്കിഡ് ഫാർമ  ആന്റിമൈക്രോബിയൽ സൊല്യൂഷൻസ് (എ.എം.എസ്) എന്ന പ്രത്യേക വിഭാഗം രൂപീകരിച്ചു.

Advertisment

നൂതന മരുന്നുകൾ, സഹായസംവിധാനങ്ങൾ, ഡിജിറ്റൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ കർമ്മപദ്ധതിയാണ് കമ്പനി തയാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മൂവായിരത്തിലേറെ ആശുപത്രികളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് കമ്പനി മേൽനോട്ടം വഹിക്കും.

ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് രാജ്യത്തെ 13 പ്രധാന നഗരങ്ങളിൽ ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യപ്രവർത്തകർ, നയരൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നവർ, ഫാർമ വിപണിയിലെ പ്രമുഖർ എന്നിവരെ ഉൾക്കൊള്ളിച്ചുള്ള പരിപാടികളുടെ പരമ്പരയാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.



ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെ തടയുന്നതിനായി എല്ലാ സാധ്യമായ വഴികളും ഓർക്കിഡ് ഫാർമ തേടുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മനീഷ് ധനുക പറഞ്ഞു.

Advertisment