Advertisment

കേന്ദ്ര ബജറ്റ് വികലവും വികൃതവും - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
New Update
ramachandran kadannappally nethru sangamam

യൂത്ത് കോൺഗ്രസ് - എസ് - നേതൃത്വ സംഗമം  കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരം പുർണ ഹോട്ടൽ ഹളിൽ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചപ്പോൾ

തിരുവനന്തപുരം: രാജ്യത്തെ ഒരുപോലെ കാണാൻ കഴിയാത്ത സ ങ്കുചിത താല്ലര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്രത്തിൻ്റെ വികലവും വികൃതവുമായ നയത്തിൻ്റെ തനിനിറമാണ് കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന നേതൃത്വ സംഗമം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി.

Advertisment

കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണീ ബജറ്റ്. കേരളം ഉന്നയിച്ച ശ്രദ്ധേയമായ നിർദേശങ്ങളും ക്രിയാത്മകമായ സമീപനവും പരിഗണിക്കാതെ അംഗീകരിക്കാതെ വൈര ബുദ്ധിയോടെ സ്വീകരിക്കുന്ന നയം ദേശീയ വിപത്തിൻ്റെ ഭാഗമാണ് എന്നുകൂടി മന്ത്രി ചൂണ്ടിക്കാണിച്ചു. 

പ്രസിഡൻ്റ് സന്തോഷ് കാലയുടെ അദ്ധ്യക്ഷതയിൽ പൂർണ്ണ ഹോട്ടൽ ഹളിൽ നടന്ന നേതൃത്വ സംഗമത്തിൽ കോൺഗ്രസ് - എസ് - സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ എസ് അനിൽ, ഉഴമനയ്ക്കൽ വേണു ഗോപാൽ, അഖിലേന്ത്യ കമ്മറ്റി അംഗം വിവി സന്തോഷ് ലാൽ (എറണാകുളം - പള്ളുരുത്തി), നിർവ്വാഹകസമിതി അംഗങ്ങൾ ആയ എൻ പി രജിത്ത് (വയനാട് - മനന്തവാടി), കെ വി ദേവദാസ് (കണ്ണൂർ - കല്യശ്ശേരി), യുത്ത് കോൺഗ്രസ് - എസ് - സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ അഷറഫ് പിലത്തറ (കണ്ണൂർ - പയ്യന്നൂർ), അഡ്വ : ജി.ആർ രാജീവ് കുമാർ ( തിരുവനന്തപുരം - ബാലുശേരി), ജനറൽ സെക്രട്ടറിമാരായ എൻ സി റ്റി ഗോപി കൃഷ്ണൻ (കണ്ണൂർ - കുത്ത് പറമ്പ്), പോൾസൺ സി പീറ്റർ (കോട്ടയം), ഷെമീർ ഷാ ആജ്ജലിപ്പ - കോട്ടയം - കാഞ്ഞാരപ്പള്ളി), കെ എസ് - യു - എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യു (കണ്ണൂർ - തള്ളിപ്പറമ്പ്),  ജില്ലാ പ്രസിഡൻ്റ മാരായ രൺദീപ് പി പി ( കണ്ണൂർ - അഴിക്കോട്), മോഹനൻ അരിക്കോട് (മലപ്പുറം), മുഹമ്മദ് റഫിക്ക് പി (പാലാക്കാട് - ഒറ്റപ്പാലം), സുനിൽ ജോൺ ( പത്തനംത്തിട്ട - റാന്നി), രെജു ചെറിയൻ ( എറണാകുളം - തൃക്കാക്കാര), നിർവ്വഹസമതി അംഗം നാജിബ് ( തിരുവനന്തപുരം - വാമനാപുരം), എന്നിവർ സംസാരിച്ചു.

 

Advertisment