Advertisment

പൂ​രം ക​ല​ക്ക​ൽ; കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം സ​ത്യ​വി​രു​ദ്ധം;  ഹി​ന്ദു ഐ​ക്യ​വേ​ദി

New Update
G

തൃ​ശൂ​ർ: പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി.  

Advertisment

പൂ​രം കൈ​പ്പി​ടി​യി​ലാ​ക്കാ​നു​ള്ള കാ​ല​ങ്ങ​ളാ​യു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​ത്തി​പ്പി​ന് ദേ​വ​സ്വം ബോ​ർ​ഡ് നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി വേ​ണ​മെ​ന്ന ആ​വ​ശ്യം. തി​രു​വ​മ്പാ​ടി​യും പാ​റ​മേ​ക്കാ​വും ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും ഒ​രു​മി​ച്ച് ന​ന്നാ​യി ന​ട​ത്തു​ന്ന പൂ​ര​ത്തി​ന്റെ മേ​ല​ധി​കാ​രം കൈ​യാ​ളാ​നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ഓ​ശാ​ന പാ​ടു​ന്ന​വ​രു​ടെ​യും ശ്ര​മമെന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി​ദാ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന​ത്തി​ന്​ കൂ​ടു​ത​ൽ തു​ക നി​ശ്ച​യി​ച്ച് ദ്രോ​ഹി​ക്കാ​നും പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് ബോ​ർ​ഡാ​ണ്. ക​ള​ങ്കി​ത​രും ധാ​ർ​ഷ്ട്യ​ക്കാ​രും ജ​ന​സ്നേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പൂ​രം ക​ല​ക്കി​യ​ത്. ഇ​തി​നു പി​ന്നി​ൽ ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യു​ണ്ടോ​യെ​ന്നാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. അ​നീ​ഷ് കു​മാ​റും ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നും സു​രേ​ഷ് ഗോ​പി​യും വ​ൽ​സ​ൻ തി​ല്ല​​ങ്കേ​രി​യും തി​രു​വ​മ്പാ​ടി​യും ചേ​ർ​ന്നാ​ണ് പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തെ​ന്ന റി​പ്പോ​ർ​ട്ട് പ​ച്ച​ക്ക​ള്ള​മാ​ണ്.

ദേ​വ​സ്വം ബോ​ർ​ഡ് ഇ​തി​ന്റെ തെ​ളി​വു​ക​ൾ ജ​ന​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്ക​ണം. യ​ഥാ​ർ​ഥ സം​ഭ​വം പു​റ​ത്തു​വ​രാ​തി​രി​ക്കാ​നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ജ​ൽ​പ​നം മാ​ത്ര​മാ​ണി​വ. ദേ​വ​സ്വം ബോ​ർ​ഡ് കേ​വ​ലം രാ​ഷ്ട്രീ​യ​ക്കാ​രെ​പ്പോ​ലെ അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment