Advertisment

ഭാരവാഹിപട്ടികയിൽ മാഫിയ വാഴ്ച - വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

അർഹതയുള്ള നേതാക്കളെ വെട്ടി മാറ്റി അനർഹരെ തിരുകി കയറ്റിയ നടപടിയിലാണ് വ്യാപക പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് സമിതി അറിയാതെ പാർട്ടി പുറത്താക്കിയ വ്യക്തിയെ  ഇക്കഴിഞ്ഞ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും മത്സരിപ്പിച്ചിരുന്നു.

New Update
congress committee office

കൊടുങ്ങല്ലൂർ: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനെ ചൊല്ലി വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയിൽ കനത്ത പ്രതിക്ഷേധം. ഭാരവാഹി പട്ടികയിൽ വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അച്ചടക്ക നടപടി എടുത്ത വ്യക്തിയെ ജനറൽ സെക്രട്ടറി ആക്കി ഉൾപ്പെടുത്തിയ ബ്ലോക്ക്‌ പ്രസിഡണ്ടിന്റെയും കൊടുങ്ങല്ലൂരിൽ നിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിയുടെയും നടപടിക്കെതിരെ വെള്ളാങ്ങല്ലൂരിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ഭൂരിഭാഗവും നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.

Advertisment

congress committee office-2

അർഹതയുള്ള നേതാക്കളെ വെട്ടി മാറ്റി അനർഹരെ തിരുകി കയറ്റിയ നടപടിയിലാണ് വ്യാപക പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് സമിതി അറിയാതെ പാർട്ടി പുറത്താക്കിയ വ്യക്തിയെ 
ഇക്കഴിഞ്ഞ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും മത്സരിപ്പിച്ചിരുന്നു.  ഇതിൽ പ്രതിഷേധിച്ചു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഭൂരിഭാഗം കോൺഗ്രസ്‌ പ്രവർത്തകരും ബഹിഷ്കരിച്ചു.

congress committee office-3

മണ്ഡലം ബ്ലോക്ക്‌ കമ്മിറ്റികൾ ഇപ്പോൾ ഒരു മാഫിയ സംഘമാണ് നിയന്ത്രിക്കുന്നത് എന്ന് പ്രവർത്തകർ പറയുന്നു. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിനെ നശിപ്പിച്ചവർ വെള്ളങ്ങല്ലൂരിലേക്ക് വന്നാൽ നേരിടാനാണ് പ്രവർത്തകരുടെ നീക്കം.

എക്കാലവും കോൺഗ്രസ്‌ പാർട്ടിയുടെ ഉരുക്കു കോട്ടയായിരുന്ന പ്രദേശത്ത് അടുത്തിടെയാണ് പ്രശ്നങ്ങൾ തലപൊക്കിയത്. ഇതിൽ സ്ഥലം എംപി ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും പങ്കുണ്ടെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

പാര്‍ട്ടി വികാരത്തിന്‍റെ പേരില്‍ പ്രവര്‍ത്തകര്‍ സ്വന്തമായി പണം പിരിച്ച് സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കമ്മിറ്റികളില്‍ ഒന്നാണ് വെള്ളാങ്ങല്ലൂരിലേത്. അതിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ ആകെ നിരാശരാക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവ വികാസങ്ങള്‍.

Advertisment