Advertisment

നീന്തിക്കയറി യൂത്ത് കോൺഗ്രസ്; വർഷങ്ങൾക്ക് മുൻപ് ചീറ്റി പോയെന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ ട്രോൾ മഴ പെയ്ത ജങ്കാർ സമരം; അഴീക്കോട് - മുനമ്പം കായൽ നീന്തി കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നിലവിലുള്ള ഫെറി സർവ്വീസ് കരാറുകാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച ഫെറി സർവ്വീസ് ജില്ലാ പഞ്ചായത്ത് അധികൃതർ നടത്തിയ അനുരഞ്ജന ചർച്ചയിൽ പരാജയപ്പെട്ടതോടെയാണ് സർവ്വീസ് അനിശ്ചിതകാലത്തേക്ക് മുടങ്ങിയത്. 

New Update
youth congress protest kodungalloor

കൊടുങ്ങല്ലൂർ: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന അഴീക്കോട് - മുനമ്പം ഫെറി സർവ്വീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ നീന്തി കടന്ന് പ്രതിഷേധിച്ചു.

Advertisment

അഴീക്കോട് ഇർഷാദ് സ്കൂളിന് മുൻപിൽ നിന്നും ആരംഭിച്ച് പ്രകടനവും പ്രതിഷേധ യോഗവും ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. 

youth congress protest kodungalloor-2

നിലവിലുള്ള ഫെറി സർവ്വീസ് കരാറുകാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച ഫെറി സർവ്വീസ് ജില്ലാ പഞ്ചായത്ത് അധികൃതർ നടത്തിയ അനുരഞ്ജന ചർച്ചയിൽ പരാജയപ്പെട്ടതോടെയാണ് സർവ്വീസ് അനിശ്ചിതകാലത്തേക്ക് മുടങ്ങിയത്. 

എന്നാൽ ബോട്ട് സർവ്വീസ് പുനരാരംഭിക്കുനതിലുള്ള അധികൃതരുടെ ഇടപെടൽ പരാജയപ്പെട്ടതിലുളള ജാള്യത മറക്കാൻ വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പാലം നിർമാണത്തിൻ്റെ പേരിൽ ബോട്ട് സർവ്വീസ് സമ്പൂർണമായി നിർത്തലാക്കിയത്.

youth congress protest kodungalloor-3

ഇത് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശോഭാ സുബിൻ പറഞ്ഞു. ബോട്ട് സർവ്വീസ് ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ വഴിയിൽ തടയുന്നത് അടക്കമുള്ള സമര മാർഗങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഒരു സംഘടനയുടെ നേതൃത്വത്തിൽ കായൽ നീന്തിക്കടക്കുന്നത്. മുനമ്പം കടവിൽ യൂത്ത് കോൺഗ്രസ് കൊടി കുത്തിയിതിന് ശേഷം ആണ് നീന്തിയ പ്രവർത്തകർ തിരിച്ച് പോന്നത്.

youth congress protest kodungalloor-4

ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ, നിയോജക മണ്ഡലം പ്രസിഡണ്ട് അഫ്സൽ കെ.എ, സുമേഷ് പനാട്ടിൽ, നിസാർ എറിയാട് എന്നിവരാണ് നീന്തി കടന്നത്. 

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് അഫ്സൽ കെ.എ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. 

കെ.എസ്.യു സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, യൂത്ത് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റുമാരയ

ഇസ്ഹാഖ് ഹുസൈൻ, ശൂഹൈൽ കെ.എസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.എ റഷീദ്, അഴീക്കോട് ബാങ്ക് മുൻ പ്രസിഡൻ്റ് പി.എ കരുണാകരൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് പി.എം ലിയകത്ത്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് നജീബ് പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. 

യൂത്ത് കോൺഗ്രസ് നേതാക്കളായ എവിൻ സിൻ്റോ, നിസാർ യുബസാർ, ഷിംനാസ്, ഷോഹിബ്, ലിജേഷ് പെരിഞ്ഞനം, ഷാഫിക്, പ്രവിത ഉണ്ണികൃഷ്ണൻ, നൗഫിത എന്നിവർ നേതൃത്വം നൽകി.

Advertisment