Advertisment

കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി

New Update
kalyan jewellers-3

തൃശൂർ: 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ്  4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകമാന ലാഭം 144 കോടി രൂപയിൽ നിന്ന് 178 കോടി രൂപയായി വർധിച്ചു. 24 ശതമാനം വളർച്ച.

Advertisment

ഈ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയായി ഉയർന്നപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം അത് 3641 കോടി രൂപ ആയിരുന്നു. 29 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി.

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ലാഭം 165കോടി രൂപയായി ഉയർന്നപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം അത്  129 കോടി രൂപ ആയിരുന്നു. 28 ശതമാനം വളർച്ച.

കമ്പനിയുടെ ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ വിറ്റുവരവ് 811 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷം അത് 700 കോടി രൂപ ആയിരുന്നു. 16 ശതമാനം വളർച്ച.

ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ലാഭം 19 കോടി രൂപയാണ്, കഴിഞ്ഞ വർഷം അത് 17 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്‍റെ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ വിറ്റുവരവ് 39 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷം അത് 34 കോടി രൂപ ആയിരുന്നു. 

Advertisment