Advertisment

കാറു വാങ്ങാന്‍ ഇനി കമ്പനി നോക്കേണ്ട, കുന്നംകുളത്തേക്ക് പോന്നോളൂ.. വിവിധ കമ്പനികളുടെ കാര്‍ ഒരു കുടക്കീഴില്‍ അണിനിരത്തി മോട്ടോര്‍ കണക്ട്. ഷോറൂമില്‍ അണിനിരത്തിയിരിക്കുന്നത് അഞ്ചു ലക്ഷം മുതല്‍ അഞ്ചു കോടി വരെ വില വരുന്ന വാഹനങ്ങള്‍. ഇതിനോടകം മോട്ടോര്‍ കണക്ട് തുറന്നിട്ട പുതിയ സാധ്യത ഉപയോഗപ്പെടുത്തിയത് 1500ല്‍ അധികം ഉപഭോക്താക്കള്‍

ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ചു ടെസ്റ്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുക, അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുക, പുതിയ വാഹനങ്ങള്‍ക്കായി ലോണ്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക ഇതെല്ലാം മോട്ടോർ കണക്ടിൻ്റെ സേവനങ്ങളില്‍ ഉള്‍പെടുന്നതാണ്.

New Update
MOTO CONNECT-2

കുന്നംകുളം: കാറു വാങ്ങാന്‍ ഇനി കമ്പനി നോക്കേണ്ട, കുന്നംകുളത്തേക്ക് പോന്നോളൂ.. വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഒരു കുടകീഴില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ച മോട്ടോര്‍ കണക്ട് എന്ന സ്ഥാപനം വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറുകയാണ്.

Advertisment

കാര്‍ വില്‍പ്പന മേഖലയില്‍ പുതിയ സാധ്യതകള്‍ പരീക്ഷിച്ചു കൊണ്ടാണ് മോട്ടോര്‍ കണക്ട് ജനങ്ങള്‍ക്കിടയിലേക്കു കടന്നു വരുന്നത്. പതിനൊന്നോളം കമ്പനികളുടെ കേരളത്തിലെ ഏജന്‍സികളുമായി മോട്ടോര്‍ കണക്ട് ഇതിനോടകം തന്നെ കരാറില്‍ എത്തിയിട്ടുണ്ട്. മറ്റുള്ളവരെ കൂടി എത്തിക്കാനാണു മോട്ടോര്‍ കണക്ട് ശ്രമിക്കുന്നത്.

പോര്‍ഷെ, ബിഎംഡബ്ലിയു, സിട്രോന്‍, ഡി.വൈ.ഡി, ജീപ്പ്, ഇസൂസു, എം.ജി, മിനി കൂപ്പര്‍, നിസാന്‍, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികളാണു മോട്ടോര്‍ കണക്ടുമായി ധാരണയില്‍ ആയിട്ടുള്ളത്. വിവിധ കമ്പനികളുടെ ഒരേ ശ്രേണിയിലുള്ള വാഹനങ്ങള്‍ താരതമ്യ പഠനം നടത്താനും അതില്‍ ഓരോരുത്തര്‍ക്കും യോജിക്കുന്നതു തെരഞ്ഞെടുക്കാനും സഹായിക്കുക എന്നതാണു ഇത്തരം ഒരു ആശത്തിന്റെ മുഖ്യ ലക്ഷ്യം.

ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ചു ടെസ്റ്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുക, അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുക, പുതിയ വാഹനങ്ങള്‍ക്കായി ലോണ്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക ഇതെല്ലാം മോട്ടോർ കണക്ടിൻ്റെ സേവനങ്ങളില്‍ ഉള്‍പെടുന്നതാണ്.

MOTO CONNECT

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ദ്ധനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തത്. ഏതാണ്ട് 1500ല്‍ പരം പേര്‍ ഇതുവരെ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അഞ്ചു ലക്ഷം മുതല്‍ അഞ്ചു കോടി വരെ വില വരുന്ന വാഹനങ്ങള്‍ ആണ് ഇവരുടെ സ്ഥാപനത്തിലൂടെ ഇപ്പോള്‍ വിപണനം നടത്തുന്നത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ലഭിക്കുന്ന ബി.വൈ.ഡിയുടെ സീല്‍ എന്ന സെഡാന്‍ കാറിന്റെ പ്രദര്‍ശനവും പരിചയപ്പെടുത്തലും കഴിഞ്ഞ ദിവസം കുന്നംകുളത്തു നടന്നു.

വാഹനങ്ങള്‍ വിലയിരുത്തുന്നതില്‍ വിദഗ്ദ്ധരായ ജിനോ ടെക് ബ്ലോഗേഴ്‌സ് മോട്ടോ കണക്ട് കൈകാര്യം ചെയ്യുന്ന ഓരോ വാഹനങ്ങളെയും വിലയിരുത്തുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിനു വിശദമായ റിവ്യൂ നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ വീഡിയോ കഴിഞ്ഞദിവസം കുന്നംകുളത്തു മോട്ടോ കണക്ടില്‍ അവതരിപ്പിച്ചു.

Advertisment