കാഞ്ഞിരമറ്റം: ബിജെപി മുൻ സംസ്ഥാന കമ്മറ്റി അംഗം കാഞ്ഞിരമറ്റം മേലോത്ത് എം ബി. ശാന്തകുമാർ (61) അന്തരിച്ചു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ, ടെലിഫോൺ റെഗുലേറ്ററി കമ്മറ്റി ഉപദേശക സമിതി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1996 നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ബിജെപി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ്, ആർഎസ്എസിന്റെ പിറവം മേഘല ചുമതല യുവമോർച്ച എറണാകുളം ജില്ല പ്രസിഡൻ്റ്, സംഘടനാ ചുമതലയുള്ള ബിജെപി ജില്ല സെക്രട്ടറി, ബിജെപി സംസ്ഥാന കമ്മറ്റി യംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ നാഗപ്പൂരിൽ നടന്ന ഓറിയൻ്റേഷൻ ട്രെയിനിംഗ് ക്യാമ്പിൽ കേരളത്തിൻ്റെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. അയോധ്യ സംഭവത്തിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: മിനി കുമാരി (പൊൻകുന്നം പനമറ്റം തെക്കേത്ത് കുടുംബാഗം, പെരുമ്പള്ളി ഹെയിൽ മേരി ഹൈസ്കൂൾ റിട്ട: ടീച്ചർ)മക്കൾ: എം എസ് കൃഷണകുമാർ ' ( സതേൺലാൻഡ് ഗ്ലോബൽ, എറണാകുളം)കൃഷ്ണപ്രിയ ( സതേൺലാൻ ഡ് ഗ്ലോബൽ എറണാകുളം) അച്ഛൻ : പരേതനായ മേലോത്ത് ഭരതൻ നായർ. അമ്മ : പരേതയായ വെള്ളൂർ മരങ്ങാട്ടിൽ കുടുംബാഗം ചെല്ലമ്മ.
സഹോദരങ്ങൾ: ശ്യാമള റിട്ട: ദേവി ഹോസ്പിറ്റൽ തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം പരിപ്പിൽ) ലീല ( റിട്ട: ജില്ല കോടതി എറണാകുളം, കുരീക്കാട് കോലാപ്പിള്ളിൽ) സുലോചന : മൂലേപുനത്തിൽ, മാരിത്താഴം) സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് മേലോത്ത് തറവാട്ട് വീട്ട് വളപ്പിൽ നടക്കും.