Advertisment

പരമാവധി വോട്ടർമാരെ കാണാൻ ശ്രമം നടത്തി, ചേലക്കരയിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ- യു.ആർ പ്രദീപ്

New Update
1450577-ur-pradeep

തൃശൂർ: പോളിങ് ദിനം വിജയപ്രതീക്ഷ പങ്കുവെച്ച് ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ്. 'പരമാവധി വോട്ടർമാരെ കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കടുത്ത മത്സരം ഉണ്ടെന്ന് അനുഭവപ്പെട്ടിട്ടില്ല. വോട്ട് ചെയ്തതിന് ശേഷം മറ്റ് പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തും.'- പ്രദീപ് പറഞ്ഞു.

Advertisment

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.4 ശതമാനമായിരുന്നു പോളിങ്. ചേലക്കരയില്‍ രമ്യാ ഹരിദാസാണ് കോൺ​ഗ്രസ് സ്ഥാനാർഥി. കെ. രാധാകൃഷ്ണൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര വോട്ടെടുപ്പിലേക്കെത്തിയത്. ആറ് സ്ഥാനാർഥികളാണ് ചേലക്കരയിൽ ജനവിധി തേടുന്നത്.

Advertisment