തിരുവനന്തപുരം: തിരുവോണം ബമ്പറിലൂടെ ആരാകും കോടീശ്വരനാവുക എന്നറിയാന്‍ ഇനി രണ്ട് ദിനം മാത്രം ബാക്കി. ഒമ്പതിനാണ് നറുക്കെടുപ്പ്. വില്‍പന 70 ലക്ഷത്തിലേക്ക് കടന്നു. 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയില്‍ എത്തിച്ചത്.
പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. 12 ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റത്. തമിഴ്‌നാട്ടില്‍ നിന്നടക്കം ആളുകള്‍ പാലക്കാടെത്തി ടിക്കറ്റുകള്‍ വാങ്ങുന്നതാണ് ഇതിന് കാരണം. തിരുവനന്തപുരം ജില്ലയില്‍ ഒമ്പത് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു. തൃശൂര്‍ വില്‍പന ഒമ്പത് ലക്ഷത്തോട് അടുത്തു.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങളിലേക്ക് എത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി.കെ. പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.