തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ജോർജ് കുര്യനെയും സുരേഷ് ഗോപിയേയും അഭിനന്ദിച്ച് നടൻ മോഹൻലാൽ.
പ്രിയ സുഹൃത്ത് സുരേഷ് ഗോപിക്ക് ആശംസ. വളരെയേറെ വർഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്.
തെക്കേ ഇന്ത്യയില്‍ നിന്നു നേരത്തെ സിനിമാ താരങ്ങൾ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയിൽ നിന്ന് ആദ്യമായാണ് കേന്ദ്ര മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹൻലാൽ പറഞ്ഞു.
സുരേഷ് ഗോപിക്കൊപ്പം കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ നേർന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നരേന്ദ്ര മോദി നേരിട്ട് ഫോണിൽ ക്ഷണിച്ചിരുന്നു.
വ്യക്തിപരമായ അസൗകര്യം കാരണം അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാനായില്ല.