തൃശൂര്‍: പൂരം അലങ്കോലപ്പെട്ട സമയത്ത് പൂരനഗരയില്‍ എത്തിയത് ആംബുലന്‍സിലാണോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'മൂവ് ഔട്ട്' എന്ന് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി.
ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സുരേഷ് ഗോപി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ താനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലൻസിൽ തന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. 'ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ' എന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു.
സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയതെന്നും അവിടെ നിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലൻസിൽ പോയതെന്നുമായിരുന്നു ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ പ്രതികരണം.