കോട്ടയം: പാലക്കാട് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. പി. സരിന്റെ ഭാര്യ ഡോ. സൗമ്യയുടേത്. സരിന്‍ കോണ്‍ഗ്രസ് വിട്ടു ഇടതു പാളയത്തില്‍ ചേക്കേറിയപ്പോള്‍ സരിനേക്കാള്‍ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുണ്ട് സൗമ്യ. ഇന്നും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ സരിനേക്കള്‍ സ്വീകര്യതയുള്ളയാളാണു ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യ. ഷാര്‍ജയില്‍ പീഡിയാട്രീഷനായി ജോലി ചെയ്യുന്ന സൗമ്യയുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
എല്ലാകാലത്തും കൃത്യമായ നിപാടുകള്‍ സ്വീകരിച്ചിരുന്ന സൗമ്യ സൈബര്‍ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ചുകൊണ്ടു പ്രചാരണത്തിന്റെ തുടക്കത്തില്‍ രംഗത്തു വന്നിരുന്നു. പക്ഷേ, ഫലം കണ്ടില്ല, ആക്രമണം വര്‍ധിക്കുകയാണു ചെയ്തത്.
പിന്നീട് എല്ലാവരും കാത്തിരുന്നതു സൗമ്യ സരിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോയെന്നായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്നുമാത്രമല്ല സരിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയും രംഗത്തു വന്നില്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നായിരുന്നു സൗമ്യയുടെ നിലപാട്. സൗമ്യ പാലക്കാടിനു വേണ്ടത് എത്തരത്തിലുള്ള ജനപ്രതിനിധിയാണെന്നും പറഞ്ഞുവെക്കുയും ചെയ്തു.
ഇതിനിടെ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാന്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചു ഡോ. സൗമ്യ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു.
പ്രചാരണത്തിരക്കുകള്‍ക്ക് അവധി നല്‍കി സരിനും ഷാര്‍ജയില്‍ എത്തി ചടങ്ങില്‍ പങ്കെടുത്തു നാട്ടിലേക്കു മടങ്ങി. ചടങ്ങിലും സൗമ്യ താന്‍ നേരിടുന്ന സൈബര്‍ ആക്രമത്തെക്കുറിച്ചു പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ സരിന്റെ തോല്‍വി പ്രവിച്ചുകൊണ്ടുള്ള ആക്രമണമാണു സൗമ്യയ്ക്കു നേരെ സജീവമായി നടക്കുന്നത്. ഇതിനെതിരെ സൗമ്യ ഫേസ്ബുക്കില്‍ കുറിച്ച സന്ദേശം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ആക്ഷേപിക്കുന്നവര്‍ക്കു പരിഹാസത്തോടെയുള്ള മറുപടിയാണു സൗമ്യ നല്‍കുന്നത്.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്..
നവംബര്‍ 23 ാം തീയതി എന്റെ ഈ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങള്‍ കമ്മന്റ് ബോക്‌സില്‍ അറഞ്ചം പുറഞ്ചം എഴുതുന്നുണ്ട്.
എന്താണിപ്പോ ഈ മാസം 23 ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ എലെക്ഷന്‍ വോട്ടെണ്ണല്‍ ആന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാന്‍ എന്തിരിക്കുന്നു!
ഓഹ്... അങ്ങനെ! എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി!
അപാര കോണ്‍ഫിഡന്‍സ് ആണല്ലോ!
അതില്‍ സരിനെ തോല്‍പിക്കുമെന്ന കോണ്‍ഫിഡന്‍സ് ഒരു മത്സരം ആകുമ്പോള്‍ എതിര്‍ഭാഗത്തിന് വേണ്ടത് തന്നെയാണ്.
I appreciate it, keep it up!
ഒരു തെരഞ്ഞെടുപ്പാകുമ്പോ അതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താ രസം! ഒരാള്‍ ജയിക്കണം, മറ്റുള്ളവര്‍ തോല്‍ക്കണം! അതാണല്ലോ അതിന്റെ ഒരിത്!
ജനങ്ങള്‍ തെരഞ്ഞെടുന്നവര്‍ വിജയിക്കട്ടെ... ജയിക്കുന്നതാരായാലും അവര്‍ക്കുള്ള അഭിനന്ദനങള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു വെക്കുന്നു.
പക്ഷെ എന്നേ കരയിപ്പിചങ്ങു ഇല്ലാതാക്കും എന്ന കോണ്‍ഫിഡന്‍സ്!
അതാണ് എനിക്കങ്ങു ബോധിച്ചത് ! അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി....
കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്പ്!
Grow up guys!
ഭര്‍ത്താവ് എം.എല്‍.എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്നു കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ!
പിന്നേ എന്റെ ഈ ചിരി! എനിക്ക് ചിരിക്കാന്‍ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങള്‍ ഉണ്ട്. അതിന് എന്റെ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്ബന്ധവും എനിക്കില്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും!
ഈ ചിരിയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണ്. അത് ഞാന്‍ ആരെയും ഏല്‍പിച്ചിട്ടില്ല. എനിക്കു തോന്നുമ്പോ ചിരിക്കും. തോന്നുമ്പോ കരയും!
ഇനി റോസിക്കു ഞാന്‍ കരയണം എന്ന് അത്രക്കു നിര്‍ബന്ധമാണെങ്കില്‍ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീര്‍ത്തോളൂ...
നമ്മളെ വിട്ടേക്ക്
എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ഈ വക മാസ്സ് ഡയലോഗുകള്‍ എഴുതി ആത്മനിര്‍വൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാന്‍ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം.
വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല!
എന്നിട്ടാണ്..