Advertisment

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശൂപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വേണം; എസ് എച്ച് ആര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി

സംസ്ഥാനത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ ആശൂപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്ന് വാങ്ങുവാനും, ചീട്ട് എടുക്കുന്നതിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് എസ് എച്ച് ആര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി.

New Update
kerala goverment hospital

കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ ആശൂപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്ന് വാങ്ങുവാനും, ചീട്ട് എടുക്കുന്നതിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് എസ് എച്ച് ആര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി.

Advertisment

ഉഴവുര്‍ ഡോ കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നുകളും ചീട്ടും ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് എച്ച് ആര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബെയ്‌ലോണ്‍ എബ്രാഹം, സെക്രട്ടറി ദീപു ഐപ്പ്, ഖജാന്‍ജി സ്മിത ലൂക്ക് എന്നിവര്‍ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.

Advertisment