Advertisment

വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ സത്യന്‍ മൊകേരി, ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐ; പ്രചാരണം നാളെ മുതലെന്ന് ബിനോയ് വിശ്വം

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരി മത്സരിക്കും

New Update
sathyan mokeri 1

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

''എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരിയെ സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. തീരുമാനം ഏകകണ്ഠമായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. നാളെ തന്നെ പ്രചാരണം ആരംഭിക്കും''-ബിനോയ് വിശ്വം പറഞ്ഞു.

മൂന്നു തവണ എം.എല്‍.എ ആയിരുന്ന സത്യന്‍ മൊകേരി നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. സത്യന്‍ മൊകേരി, ഇ.എസ്. ബിജിമോള്‍ എന്നിവരുടെ പേരുകളാണ് അവസാന നിമിഷം സിപിഐയുടെ പരിഗണനയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Advertisment