Advertisment

ലീഗല്‍ മെട്രോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരെ കാണ്‍മാനില്ല ! ശബരിമല തീര്‍ഥാടനം ആരംഭിച്ചിട്ടും പരിശോധനക്കിറങ്ങാന്‍ മടിച്ചു ഉദ്യോഗസ്ഥര്‍, ഹോട്ടലുകളിലും കടകളിലും വില ഈടാക്കുന്നതു തോന്നുംപടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
G

കോട്ടയം: ലീഗല്‍ മെട്രോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരെ കണ്‍മാനില്ല... ശബരിമല സീസണ്‍ ആരംഭം മുതല്‍ ശക്തമായ പരിശോധന, അമിത വല ഈടാക്കുന്നവര്‍ക്കെതിരെ നടപടി.. പിഴയടപ്പിക്കും.. നോട്ടീസ് നല്‍കും തുടങ്ങി മോഹന വാഗ്ദാനങ്ങള്‍ ഏറയുണ്ടായിരുന്നു.

Advertisment

പക്ഷേ, സീസണ്‍ ആരംഭിച്ചതോടെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തോന്നുംപടി വില ഈടാക്കി തുടങ്ങിയിട്ടും ഓഫീസിനു പുറത്തേയ്‌ക്കേ് ഇറങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല.

ഓരോ ജില്ലയിലും ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ കീഴില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ ഭക്ഷ്യ  സുരക്ഷാ ഓഫീസര്‍മാരും ഒരു നോഡല്‍ ഓഫീസറും  അടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണു പരിശോധന നടത്തേണ്ടത്.


പക്ഷേ, ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ പല ജില്ലകളിലും ഇല്ല. ഉദ്യോഗസ്ഥര്‍ ഉള്ള ജില്ലകളിലാകട്ടേ ആറു മാസത്തില്‍ ഒരിക്കല്‍ മാത്രമേ പരിശോധന എന്ന പേരില്‍ രംഗത്തിറങ്ങാറുള്ളൂതാനും.


ശബരിമല തീര്‍ഥാടന കാലത്തു നല്‍കുന്ന ഭക്ഷണം ശുചിത്യമുള്ളതാണോയെന്നു സ്വാഡുകള്‍ കര്‍ശനമായി പരിശോധിക്കണമെന്നു നിര്‍ദേശം ഉണ്ടായിട്ടും ഇതുവരെ കാര്യമായ നീക്കം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. ശബരിമല തീര്‍ഥാടന കാലം ആരംഭിച്ചത് തങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ തുടരുന്നതു ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്.

ഹോട്ടലുകള്‍ തോന്നുംപടി വില വര്‍ധിപ്പിച്ചിട്ടും നടപടിയെടുക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. ഇതോടൊപ്പം എരുമേലി ഉള്‍പ്പടെയുള്ള ഇടത്താവളങ്ങളിലും പല ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിനു ഭക്തര്‍ എത്തുന്ന എരുമേലിയില്‍പോലും കൃത്യമായ മേല്‍നോട്ടം ഇല്ലെന്നുള്ളത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുത വീഴ്ചയാണ്.


ബസ് സ്റ്റാന്‍ഡുകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചെറു ഹോട്ടലുകളും തട്ടുകടകളും മാത്രമാണു പേരിനെങ്കിലും മിതമായ വില ഈടാക്കുന്നത്. കുറച്ചു മാറിയുള്ള ഹോട്ടലുകളിലാകട്ടേ ഉയര്‍ന്ന വില നല്‍കണം. കടുത്ത ചൂഷണത്തിനാണ് അയ്യപ്പന്മാര്‍ ഇരയാകുന്നത്.


ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില, ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവ പരിശോധനക്ക് വിധേയമാക്കമെന്ന ആവശ്യം ശക്തമാണ്.

അതേസമയം, സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി.

സന്നിധാനത്ത് തന്നെ ഇത്തരം നിയമ ലംഘനങ്ങള്‍ നടക്കുമ്പോള്‍ മറ്റുള്ളിടത്തെ കാര്യം ചോദിക്കണോ എന്നാണ് ഭക്തര്‍ പറയുന്നത്.

 

Advertisment