Advertisment

പ്രശ്നങ്ങൾ വഷളാക്കരുത്, പാർട്ടിക്കുള്ളിൽ പല ചർച്ചകളും നടക്കും; അത് പൊടിപ്പും തൊങ്ങലും വെച്ച് പുറത്തു പറയരുത്; ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല

വയനാട്ടിലെ ക്യാമ്പ് വിജയമായിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന തീരുമാനമാണ് എടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. ആ സ്പിരിറ്റ് കളയരുത്. ഗൗരവത്തോടെ ഒരുമിച്ചു പോകേണ്ട സന്ദർഭമാണിത്.

New Update
ramesh chennithala

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല.

Advertisment

വയനാട്ടിലെ ക്യാമ്പ് വിജയമായിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന തീരുമാനമാണ് എടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. ആ സ്പിരിറ്റ് കളയരുത്. ഗൗരവത്തോടെ ഒരുമിച്ചു പോകേണ്ട സന്ദർഭമാണിത്.

എല്ലാവരും യോജിച്ച് പ്രവർത്തനം നടത്തണം. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണം.

പ്രശ്നങ്ങൾ വഷളാക്കരുത്. പാർട്ടിക്കുള്ളിൽ പല ചർച്ചകളും നടക്കും. അത് പൊടിപ്പും തൊങ്ങലും വെച്ച് പുറത്തു പറയരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Advertisment