Advertisment

കുടിവെള്ളമില്ലെങ്കില്‍ അവധി, മഴ പെയ്താല്‍ അവധി! തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, കാര്യക്ഷമതയുള്ള ഭരണമാണ് തിരുവനന്തപുരത്തിന് വേണ്ടത്; ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാണെന്ന് രാജീവ് ചന്ദ്രശേഖര്‍

ദീര്‍ഘകാല ആസൂത്രണവും പ്രതികരണശേഷിയുള്ള ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം

New Update
rajeev write littler1.jpg

തിരുവനന്തപുരം: കുടിവെള്ളമില്ലെങ്കില്‍ അവധി മഴ പെയ്താല്‍ അവധി എന്നതാണ് തിരുവനന്തപുരത്തിന്റെ അവസ്ഥയെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍.

Advertisment

തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല കാര്യക്ഷമതയുള്ള ഭരണമാണ് തിരുവനന്തപുരത്തിന് വേണ്ടതെന്നും തലസ്ഥാനത്തെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാണ്. തിരുവനന്തപുരത്ത് കുടിവെള്ളമില്ലെങ്കില്‍ അവധി. മഴ പെയ്താല്‍ അവധി എന്നതാണ് അവസ്ഥയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

സിപിഎം നയിക്കുന്ന നഗരസഭയുടെ കഴിവുകേടാണ് ജനങ്ങളെ കുടിവെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടിച്ചത്. എന്നിട്ട് അവധി പ്രഖ്യാപിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി തങ്ങളുടെ ഗുരുതരമായ ഭരണപരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍  വിശ്വസിക്കുന്നത് വെറുതെയാണെന്നും അദ്ദേഹ കുറിച്ചു.

തിരുവനന്തപുരത്തിന് കാര്യക്ഷമതയുള്ള ഒരു ഭരണമുണ്ടാകണം. 90 വര്‍ഷം പഴക്കമുള്ള ചെളി നിറഞ്ഞ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം അവസാനിപ്പിക്കേണ്ട സമയമാണിത്.

ദീര്‍ഘകാല ആസൂത്രണവും പ്രതികരണശേഷിയുള്ള ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Advertisment